0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4070

തന്നെ കിടന്ന് അവൾ ഉറക്കമായി എന്ന് കണ്ടതും സ്റ്റെല്ല പതിയെ എഴുനേറ്റു.. ഡോർ ലോക്ക് ചെയ്ത്  നേരെ കിച്ചണിലേക്ക് വന്നു..

സ്റ്റെല്ലയെ കണ്ടു എങ്കിലും  ആൽബിയുടെ  ഭാഗത്തുനിന്നും സംസാരം ഒന്നും തന്നെയില്ല.. അവൾ കുറച്ചു സമയം അതുപോലെ തന്നെ നിന്ന ശേഷം സംസാരിച്ചു തുടങ്ങി..

" ആൽബി ഞാനിതൊക്കെ അറിഞ്ഞുകൊണ്ട് പ്ലാൻ  ചെയ്തതാണെന്ന് നിനക്ക് ഇപ്പോഴും തോന്നുന്നുണ്ടോ..?? "

അവളുടെ ചോദ്യത്തിന് മറുപടിയില്ല..

"  ഞാൻ നിന്നോട് ഒരു നൂറുവട്ടം പറഞ്ഞു ഇന്നലെ ഞങ്ങൾ അങ്ങോട്ട് പോയത് ഹെലികോപ്റ്ററിൽ ആണ്..

പിന്നെ കാലാവസ്ഥയും മഴയും എല്ലാം നീ തന്നെ നേരിട്ട് കണ്ടതല്ലേ എനിക്ക് അവൻറെ കൂടെ ഒരു രാത്രി ചെലവഴിക്കാൻ ആണെങ്കിൽ നിന്നോട് ഇങ്ങനെ ഒരു കള്ള കഥ ഉണ്ടാക്കി പോകേണ്ട കാര്യമുണ്ടോ.. എല്ലാം പരസ്പരം ഷെയർ ചെയ്യാമെന്ന് നമ്മൾ  സമ്മതിച്ചതല്ലെ..?? "

സ്റ്റെല്ല ഒന്ന് നിർത്തി.. പിന്നെ വീണ്ടും തുടർന്നു..

"  ഞാൻ നേരത്തെ  വിളിച്ചു പറഞ്ഞതല്ലേ അവിടെ പെട്ടു പോയതാണെന്ന്.. ഒന്ന് അറിയിക്കുക പോലും ചെയ്യാതെ അല്ലാലോ.. എന്നിട്ട് ഇപ്പോൾ ഞാൻ മാത്രമായി കുറ്റക്കാരി..!! ഇതെല്ലാം തുടങ്ങി വച്ചപ്പോൾ നിന്നോട് അന്ന് ഞാൻ ചോദിച്ചിരുന്നു എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ  ഞാൻ ഇതിൽ ഒറ്റപ്പെട്ടു പോകുമോ എന്നെല്ലാം..  അപ്പോൾ നീ പറഞ്ഞു നമ്മൾ രണ്ടുപേരും പരസ്പര വിശ്വാസത്തോടെ ചെയ്യുന്നതിൽ  ഞാൻ മാത്രം എങ്ങനെ  കുറ്റക്കാരിയാകുമെന്ന് ഓർക്കുന്നുണ്ടോ.. ദാ..ദാ  ഇപ്പോ കണ്ടില്ലേ..?? "

സ്റ്റെല്ല വാക്കുകൾ വിറച്ച് കൊണ്ട് പറഞ്ഞു നിർത്തി..

ആൽബി പതിയെ തല ഉയർത്തി അവളെ നോക്കി മുഖത്ത്  വീണ്ടും നിസംഗ ഭാവം.... പണ്ട് ഉള്ളവർ പറഞ്ഞു വച്ചത് പോലെ

' ഒരാൾ പറയാൻ ശ്രമിച്ചേക്കാം, പക്ഷേ മറ്റൊരാൾക്ക് കേൾക്കാൻ മനസ്സില്ലാ എങ്കിൽ എന്ത് കാര്യം '

ആൽബിയുടെ മൗനം നീണ്ടുപോയപ്പോൾ  അവരുടേ മനസ്സുകൾ  രണ്ട് അടച്ചിട്ട മുറികൾ പോലെ തുടരുന്നു...

" സ്റ്റെല്ല...?? "

ഒടുവിൽ അവൻ മൗനം വെടിഞ്ഞു സംസാരിച്ചു തുടങ്ങി..

" ഫസ്റ്റ് ഓഫ് ഓൾ  ഇത്ര ദൂരം പോകുന്ന കാര്യം നീ എന്നോട് സൂചിപ്പിച്ചിട്ടില്ല.. രണ്ട്  അവിടെ എത്തിയത്

💬 Comments

View all comments