0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4071

മുതൽ നിന്റെ ഫോൺ സ്വിച്ച് ഓഫ്‌.. ഒക്കേ ലീവ് ഇറ്റ്.. പക്ഷേ ശിവയുടെ കൂടെ അവിടെ രാത്രി തങ്ങുന്ന കാര്യം ഒരു വാക്കിൽ പോലും നമ്മൾ ആലോചിട്ടില്ല..!! "

" ആൽബി ഞാൻ..."

" പ്ലീസ് ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല..ഇന്ന് വരില്ല എന്ന കോളിന് ശേഷം  ഈ നിമിഷം വരെ പിന്നെയും നിന്റെ  ഫോൺ സ്വിച്ച് ഓഫ്..  സ്റ്റെല്ല ഈ നിമിഷം വരെ ഞാൻ എത്ര സ്ട്രഗിൾ ചെയ്തു എന്ന് നിനക്ക് അറിയോ..???  ഹൗ ക്യാൻ യൂ ബി സോ ഫക്കിംഗ് കെയർലെസ്സ്..??"

ആൽബിയുടെ ചോദ്യത്തിൽ അവൻ ഇത് വരെ അടക്കി പിടിച്ച എല്ലാ വികാരങ്ങളും നിറഞ്ഞു നിന്നിരുന്നു..

" ആൽബി  വൈകുന്നേരം വരാം എന്നുള്ള പ്ലാനിൽ  തന്നെയാണ് ഞങ്ങൾ പോയത് പക്ഷേ ചിക്കമംഗല്ലൂർ  എത്തിയപ്പോഴേക്കും കാലാവസ്ഥ വളരെ മോശമായി, അവിടെ നിന്നും ഇങ്ങോട്ട് നീ പറഞ്ഞതുപോലെ തന്നെ അഞ്ചര ആറുമണിക്കൂർ യാത്രയുണ്ട്... ഇതുപോലെ പെയ്യുന്ന മഴയിൽ ഇത്രയും ദൂരം ഡ്രൈവ് ചെയ്യുക എന്നത് പറയുന്നത് ദുഷ്കരം തന്നെയാണ്...

പിന്നെ ഹെലികോപ്റ്റർ ആണെങ്കിൽ  കാലാവസ്ഥ മോശമായതുകൊണ്ട് എടുക്കില്ല എന്ന് പൈലറ്റ്  തറപ്പിച്ചു പറയുന്നു..!! എനിക്ക് അവൻറെ കൂടെ അന്തിയുറങ്ങണമെന്ന് ഒന്നുമില്ലായിരുന്നു..  പക്ഷേ സാഹചര്യം കൊണ്ട്  അവിടെ നിൽക്കേണ്ടി വന്നു..."

സ്റ്റെല്ല ഒന്ന് നിർത്തി ആൽബിയുടെ മുഖത്തെക്ക് തന്നെ നോക്കി നിന്നു.

" ആൽബി.. എടാ..  ചാർജർ എടുക്കാൻ മറന്നു പോയത് കൊണ്ട് ഫോൺ ഓഫ് ആയി പോയി.. ഇതെല്ലാം ഞാൻ അറിഞ്ഞു കൊണ്ട്  പ്ലാൻ ചെയ്ത കാര്യങ്ങൾ ആണെന്ന് നീ ഇപ്പോഴും വിശ്വസിക്കുവാണോ...?? "

അവൾ ഒരു വിധം പറഞ്ഞു ഒപ്പിച്ച് ദീർഘശ്വാസം എടുത്തു വിട്ടു..

ആൽബി  എല്ലാം  കേൾക്കുന്നുണ്ടായിരുന്നു എങ്കിലും പെട്ടെന്ന്  മറുപടി നൽകിയില്ല..

"നാല് ദിവസം മുൻപ്.. എന്റെ ഓഫീസ് പാർട്ടിക്കിടയിൽ നീ ശിവയെ മീറ്റ് ചെയ്യാൻ  അവന്റെ കാറിൽ പോയപ്പോൾ..

നിങ്ങൾ ഈ കാര്യങ്ങൾ  സംസാരിച്ചു തുടങ്ങിയ ആ നിമിഷം തന്നെ എന്റെ  കോൾ ഡിസ്കണക്റ്റ് ആയി.. അത് എങ്ങനെയാ സംഭവിച്ചത്..??

" അത് ഞാൻ.. അത്... "

ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിനു

💬 Comments

View all comments