0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4269

ചെയ്ത് ഫോൺ ചെവിയിലേക്ക് വച്ചു..

'ഇത്രയും നാൾ താൻ എന്തിനാണൊ വെയിറ്റ് ചെയ്തത് ആ സമയം ആഗതമായിരിക്കുന്നു' അടുത്ത അഞ്ചുവർഷത്തേക്ക് USA യിൽ  ജീവിതം ,  അതിനുശേഷം മറ്റൊരു ജോലിയിലേക്ക്  മാറാൻ പറ്റുമെങ്കിൽ അവിടെ തന്നെ നിൽക്കാം, അല്ലാത്തപക്ഷം തിരികെ വരണം

'എന്ത് കളി കളിച്ചിട്ട് ആയാലും  മറ്റൊരു ജോലിയിലേക്ക് മാറി അവിടെ തന്നെ നിന്നിരിക്കും പക്ഷേ ആദ്യം അവിടെ എത്താനുള്ള പരിപാടി നോക്കണം '

ആൽബിയുടെ ചിന്തകൾക്കിടയിലും ഫോണിൽ  ഒരു ഫുൾ റിംഗ് അടിച്ച് തീർന്നിരുന്നു പക്ഷേ കോൾ കണക്റ്റ് ആയില്ല  ,

ഒടുവിൽ നേരിട്ട് പറയാം എന്ന് കരുതി അവൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്ക് ഇട്ടു..

തുടർച്ചയായി ആൽബിയുടെ ഫോണിൽ നിന്നും മിസ്കോൾ കണ്ടതു കൊണ്ടാണ് സ്റ്റെല്ല ഫോൺ എടുത്തു നോക്കുന്നത്.
എന്താണ് കാര്യം എന്ന് മനസ്സിലാക്കാതെ അവൾ അപ്പോൾ തന്നെ അവനെ തിരിച്ചു വിളിച്ചു.
" ആൽബി എന്താ ഇത്രയും  മിസ്ഡ് കോൾ എന്താ പറ്റിയത്..?? "
കോൾ കണക്റ്റ് ആയതും അവൾ ആധിയോടെ ചോദിച്ചു.

"  പെണ്ണേ നീ എപ്പോഴാ എത്തുന്നത് ഒരു കാര്യം പറയാനുണ്ട് "

"  ഞാൻ പതിവ് ഇറങ്ങുന്ന സമയത്ത് തന്നെ ഇറങ്ങും എന്താ..?? "

"  ഇന്ന് നേരത്തെ എത്താൻ നോക്ക് ഒരു ഇംപോർട്ടന്റ്  കാര്യം ഷെയർ ചെയ്യാൻ ഉണ്ട്.."

" എന്താ ആൽബി  മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറ..?? " അപ്പുറത്ത് ആൽബിയുടെ സ്വരത്തിലെ എക്സൈറ്റ്മെന്റ് അവൾക്ക് ടെൻഷനും കൂടി നൽകുന്നതായിരുന്നു.

" അതൊക്കെ ഉണ്ട്, നീ വൈകുന്നേരം എത്തിയിട്ട് നേരിട്ട് പറയാം അതാണ് അതിന്റെ ഭംഗി "
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തു.

കോൾ കട്ടായതു മുതൽ സ്റ്റെല്ലയുടെ മനസ്സിലേക്ക്  നൂറുകൂട്ടം ചിന്തകൾ എരിയാൻ തുടങ്ങി..
' ഇങ്ങനെ  വിളിച്ചിട്ട് അമ്പും തുമ്പുമില്ലാതെ ഓരോ കാര്യങ്ങൾ പറഞ്ഞാൽ പിന്നെ ബാക്കിയുള്ളവർക്ക് എങ്ങനെയാണ് മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റുക '
മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ തിരികെ സീറ്റിലേക്ക് പോയി.

വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോഴും സ്റ്റെല്ലയുടെ  ചിന്ത അതു തന്നെയായിരുന്നു.
'എന്താവും

💬 Comments

View all comments