Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ശക്തമായി തുടങ്ങി..!!
" സോ ആൽബിൻ ഗോയിങ് ഫോർവേഡ് ഏകദേശം ഒരു മാസം അതിനുള്ളിൽ തന്നെ നിങ്ങൾക്ക് എക്സാം ഉണ്ടാകും ഇന്റർവ്യൂ ഉണ്ടായിരിക്കും..!! രണ്ടും ക്ലിയർ ചെയ്യുകയാണെങ്കിൽ അടുത്ത നാല് മാസത്തിനുള്ളിൽ തനിക്ക് ബാംഗ്ലൂരിൽ നിന്ന് വിട പറയാം ആൻഡ് എൻജോയ് യുവർ ലൈഫ് ഇൻ UNITED STATES OF AMERICA..!! എന്താ ഹാപ്പി ആയോ..?? "
" തീർച്ചയായും , ഞാൻ ഇത്രയും നാൾ കാത്തിരുന്ന ഒരു നിമിഷമാണ് സാർ ഇപ്പോൾ പങ്കുവെച്ചത്.."
ജീവിതത്തിൽ എന്താണൊ ആഗ്രഹിച്ചത് ആ നിമിഷങ്ങൾ താനിപ്പോൾ നേടാൻ പോകുന്നു.
അവന്റെ മുഖം മുഴുവൻ പ്രകാശം നിറഞ്ഞു — ഒരു സ്വപ്നം യാഥാർഥ്യമായതുപോലെ!
" ഒക്കെ ആൽബി എന്തായാലും താൻ പ്രീപെയ്ഡ് ആയിക്കോളൂ , തനിക്ക് വേറെ എന്തെങ്കിലും കൺസേൺ പറയാനുണ്ടോ..??"
"നോ സർ അയാം ഗുഡ്.. ആകച്വലി നേർവസ്.."
ഒരു ചിരിയോടെ ആൽബി തന്റെ സന്തോഷം അറിയിച്ചു.
" എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ തന്നെ ഹെൽപ്പ് ചെയ്യാം ബാക്കി തന്റെ കയ്യിലാണ്..."
ആൽബിന് സഹായം വാഗ്ദാനം ചെയ്ത് ഒരു നിറഞ്ഞ പുഞ്ചിരിയോടെ ബോസ് അവന് നേരെ കൈ നീട്ടി..!!
" താങ്ക്യൂ സർ റിയലി താങ്ക്യൂ..!! ഞാൻ എന്റെ ബെസ്റ്റ് ട്രൈ ചെയ്യാം .."
മറുപടി നൽകി കൊണ്ട് അവൻ ഹസ്താദാനം സ്വീകരിച്ചു.."
" ഒക്കേ യൂ ക്യാൻ ലീവ്.. ആൻഡ് ബെസ്റ്റ് ഓഫ് ലക്ക് "
" താങ്ക്സ് എഗൈൻ, ബൈ സർ "
അതും പറഞ്ഞ് ആൽബി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി , അവന് ഉച്ചത്തിൽ ഒന്ന് കൂവി വിളിക്കണം എന്നുണ്ടായിരുന്നു... ആൽബിയുടെ ദേഹഭാഷ പോലും മാറി, കൈകൾ ഉല്ലാസത്തോടെ പറക്കുന്നത് പോലെ , അത്ഭുതവും ആനന്ദവും കൊണ്ട് ഹൃദയം നിറഞ്ഞ് അവന്റെ ലോകം കുറെ നിമിഷങ്ങൾ പൂർണ്ണമായി മാറ്റപ്പെട്ടതുപോലെ!
മനസ്സാകെ അത്രയ്ക്കും സന്തോഷമാണ് ഷോർട്ട് ലിസ്റ്റ് ചെയ്ത 50 പേരിൽ നിന്ന്, ആദ്യത്തെ പത്തിൽ എങ്ങനെയെങ്കിലും കയറി പറ്റണം ഇനി അങ്ങോട്ടുള്ള ഓരോ നിമിഷവും അമൂല്യമാണ്....
ആൽബി ഫോൺ എടുത്ത് സ്റ്റെല്ലയുടെ നമ്പർ ഡയൽ
💬 Comments
View all comments