Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
അയക്കാറുണ്ട്.."
" അറിയാം സാർ.. "
" ഈ വർഷം കമ്പനി പതിനഞ്ച് പേരെ അയക്കുന്നുണ്ട്, ആദ്യം 50 പേരെ ഷോർട്ലിസ്റ്റ് ചെയ്ത് പിന്നെ അതിൽ നിന്നുമായിരിക്കും തിരഞ്ഞെടുക്കുക , സോ ആദ്യത്തെ ഷോർട്ട് ലിസ്റ്റിലെക്ക് ആയി ഞാൻ തന്റെ നെയിം കൂടി സജസ്റ്റ് ചെയ്തിട്ടുണ്ട്.."
ആൾ ഒന്ന് നിർത്തി ആൽബിയെ നോക്കി ചിരിച്ചു , തീരെ പ്രതീക്ഷിക്കാതെ വാർത്ത കേട്ടതു മുതൽ അവന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ തെളിച്ചം നിറഞ്ഞു നിന്നു..
"ആൽബിക്ക് അറിയാമല്ലോ അടുത്ത അഞ്ചു വർഷത്തെക്ക് ബോണ്ടും കോൺട്രാക്ടും ഉണ്ടായിരിക്കും കാരണം അഞ്ചു വർഷത്തേക്കാണ് കമ്പനി വിസ അനുവദിക്കുന്നത്..
അതിനുശേഷം നിങ്ങൾക്ക് അവിടെ തന്നെ മറ്റൊരു ജോലി കണ്ടുപിടിച്ച തുടരാൻ പറ്റുമെങ്കിൽ തുടരാം , അല്ലാത്തപക്ഷം നിങ്ങൾ തിരികെ പോരേണ്ടി വരും.. യൂ ഗോട്ട് ഇറ്റ്..?? "
ബോസ് പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാനാകാതെ... ആൽബിയുടെ മുഖം മുഴുവൻ ഒരപരിചിതമായ അത്ഭുതം നിറഞ്ഞ് കുറച്ചു സമയം അവൻ നിശബ്ദനായി പോയി...
കുറച്ചു നിമിഷങ്ങൾക്കു ശേഷം, അവന്റെ മുഖത്ത് അനിയന്ത്രിതമായൊരു പുഞ്ചിരി വിരിഞ്ഞു
" എനിക്ക് മനസ്സിലാവുന്നുണ്ട് ആൻഡ് താങ്ക്യൂ സോ മച്ച് സർ.. "
"യൂ ആർ വെൽകം, ഇത്തവണ ലിസ്റ്റ് ഇട്ടപ്പോൾ തന്നെക്കാൾ പെർഫോം ചെയ്യുന്ന പലരും ഉണ്ടായിരുന്നെങ്കിലും താൻ എനിക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ആണ് ആൽബിന്റെ പേരും ഈ ലിസ്റ്റിൽ വരാൻ കാരണം.. "
ആൾ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
" സോ ലോങ് സ്റ്റോറി ഷോർട്ട്, നിങ്ങൾക്ക് ഒരു എക്സാം ഉണ്ടാവും അത് പാസ്സ് ആയാൽ ഡയറക്റ്റ് ക്ലൈന്റ് ഇന്റർവ്യൂ ഉണ്ടാകും...
നിലവിൽ 50 ഓളം പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ നിന്ന് 15 പേർക്ക് മാത്രമേ അബ്രൊഡ് പോയി വർക്ക് ചെയ്യാനുള്ള അവസരം ഉള്ളു..
പിന്നെ ഫാമിലി വിസയാണ് അതുകൊണ്ട് തന്നെ കോമ്പറ്റീഷൻ കൂടുതൽ ആയിരിക്കും.. സോ ബി പ്രിപ്പയേർഡ് ഫോർ ഇറ്റ് "
" ഷുവർ സാർ.."
ഉള്ളിൽ നിന്നൊരു വെളിച്ചം വീശുന്നത് പോലെ , എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ടെന്ന തോന്നൽ അവനിൽ
💬 Comments
View all comments