0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4236

സ്റ്റെല്ല  നേരത്തെ ഓഫീസിൽ പോയത് കൊണ്ട് തന്നെ അന്നത്തെ ദിവസം കുഞ്ഞിനെ ഡെ കെയറിൽ  ആക്കണ്ട ചുമതല ആൽബിക്കായിരുന്നു..!!

വീട് പൂട്ടി കുഞ്ഞിനെയും കൊണ്ട് ആൽബിയുടെ കാർ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ബോസിൻറെ ഫോണിൽ നിന്നും ആൽബിക്ക് കോൾ  വരുന്നത്..
"ഹേലോ സർ "
കോൾ അറ്റെണ്ട് ചെയ്ത് അവൻ ചെവിയോട് ചേർത്തു

" ആൽബി ഓഫീസിൽ എത്തിയാൽ എത്രയും പെട്ടെന്ന് എന്നെ വന്ന് കാണണം "

" ഷുവർ സർ ,എനി ഇഷ്യു..?? "

" ഐ വിൽ ലേറ്റ് യൂ നോ വൻസ് വി മീറ്റ് "

"ഒക്കേ ഫൈൻ "
കോൾ കഴിഞ്ഞത്  മുതൽ ആൽബിയുടെ നെഞ്ചിടിപ്പ് പതിയെ ഉയരാൻ തുടങ്ങി,
എന്തോ സംഭവിച്ചിരിക്കണം അല്ലാണ്ട് ബോസ് പെട്ടെന്ന് വിളിക്കില്ല,  അവൻ പെട്ടെന്ന് തന്നെ മോളെ ഡെ കെയറിൽ ആക്കി ഓഫീസിലേക്ക് തിരിച്ചു.

ഓഫീസിൽ എത്തിയ ഉടനെ തന്നെ കാർഡ് സ്വയ്പ്പ് ചെയ്ത് തന്റെ ഫ്ലോറിൽ എത്തിയതും മാനേജർ ക്യാബിനിലേക്ക് ചെന്നു,  ഡോർ തുറന്ന് നോക്കിയെങ്കിലും ആൾ അകത്തില്ല.

മറ്റൊരു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ബോസ് പെട്ടെന്ന് ഒരു കോൾ വന്നതുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതാണ് എന്ന് പറഞ്ഞു എന്തായാലും ആൾക്ക് വാട്സാപ്പിൽ
'താൻ ഓഫീസിൽ എത്തിയിട്ടുണ്ട് '
മെസ്സേജ് അയച്ചശേഷം ആൽബി തന്റെ ക്യാബിനിലേക്ക് തിരിഞ്ഞു.

ഓഫീസിലെ ചില  പ്രധാനപ്പെട്ട തിരക്കുകൾക്കിടയിൽ ആണ് ബോസ് വീണ്ടും ക്യാബിനിലേക്ക് വിളിപ്പിക്കുന്നത്.

ചെയ്തു കൊണ്ടിരുന്ന വർക്ക് പോസ് ചെയ്തിട്ട് ആൽബിൻ ക്യാബിനിലേക്ക് കടന്നു ചെന്നു..

"  മേ ഐ കമിൻ സർ..?? "

" യെസ് ആൽബിൻ കം ഇൻ..  താൻ ഇരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. "

ബോസിന്റെ മറുപടി കിട്ടിയതും ആൽബി മുന്നിലേക്ക് ചെയർ വലിച്ചിട്ട് ഇരുന്നു..

" ഹൗ ഈസ് വർക്ക്സ്.. എവെരിതിംഗ് ഗുഡ്..??

" യെസ്.. ഓൾ ഗുഡ്.."

" സോ ആൽബി ഞാൻ വിളിപ്പിച്ചത്, ഐ ഹാവ് എ ഗുഡ് ന്യൂസ് ഫോർ യൂ..!! തനിക്ക് അറിയാമല്ലോ നമുക്ക് എല്ലാ വർഷവും ക്ലൈന്റ് റിക്വസ്റ്റ് പ്രകാരം ടോപ്പ് പെർമേഴ്സിനെ  പുറത്തേക്ക്

💬 Comments

View all comments