Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ടോപ്പ് മാത്രം ധരിച്ച് കയ്യിൽ ഒരു ടർക്കിയുമെടുത്ത് നേരെ ബാത്റൂമിലേക്ക് കയറി..!!
ഷവർ തുറന്നിട്ട് അതിന് കീഴിലേക്ക് നിൽക്കുമ്പോൾ മനസ്സും തണുക്കുന്നത് പോലെ അവൾക്ക് തോന്നി..
' എന്തൊക്കെയോ വല്ലാത്ത ടെൻഷൻ ഉള്ളിൽ നിറയുന്നു , മനസ്സ് ആരെയോ മിസ്സ് ചെയ്യുന്നത് പോലെ.. ഇന്ന് ശിവയെ കണ്ടത് മുതൽ അവളുടെ മനസ്സാകെ താളം തെറ്റി കിടക്കുകയാണ്..'
സ്റ്റെല്ല കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ആൽബി ചായയും ബ്രെഡ് ഓംലെറ്റും തയ്യാറാക്കിയിട്ടുണ്ടായിരുന്നു..
ഡ്രസ്സ് മാറി വന്നതും അവൻ കോഫീ കപ്പ് അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു , ആൽബിക്കൊപ്പം ഇരുന്നതും അവൻ ഓഫീസിലെ പല വിശേഷങ്ങളും പങ്കുവെച്ചു കൊണ്ടിരുന്നു.
' ഇന്ന് ശിവയെ കണ്ടതും ലിഫ്റ്റിൽ വച്ച് നടന്ന കാര്യവും ആൽബിയോട് പറയുന്നത് ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും ' എന്ന് അവൾക്ക് ഉറപ്പായിരുന്നു.
അതുകൊണ്ടു തന്നെ ആൽബിയുമായുള്ള സംസാരത്തിൽ അറിയാതെ പോലും ആ വിഷയം വരാതിരിക്കാൻ സ്റ്റെല്ല പ്രേത്യകം ശ്രദ്ധിച്ചു.
ആൽബിയുടെ ഓഫീസിലെ പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി അവൻ വാ തോരാതെ സംസാരിക്കുകയാണ് എങ്കിലും പലപ്പോഴും തന്റെ മനസ്സ് ഇവിടം വിട്ടു പോകുന്നത് സ്റ്റെല്ല ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
" എന്തായാലും ഭാഗ്യം ഉണ്ടെങ്കിൽ നമുക്ക് തന്നെ അത് കിട്ടും.. "
ആൽബി പറഞ്ഞു നിർത്തി സ്റ്റെല്ലയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
" സ്റ്റെല്ല... ???? "
" ആഹ് ആൽബി...!! എന്തായാലും നീ നോക്ക് നമുക്ക് വരുന്നിടത്ത് വച്ച് കാണാം "
ശ്രെദ്ധ മാറിയത് പിടി കൊടുക്കാതെ അവൾ എങ്ങനെയോ പറഞ്ഞു നിന്നു.
" യെസ്, എന്തായാലും എന്റെ മനസ്സിൽ ചില പ്ലാൻ ഉണ്ട് , നമുക്ക് നോക്കാം "
ആൽബിയുടെ സംസാരം അവന്റെ ഭാവി കാര്യങ്ങളെ പറ്റിയായിരുന്നു , മുഖഭാവത്തിൽ എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലെയും..!!
അതേ സമയം എല്ലാം കേട്ടിരുന്ന ശേഷം , കുടിച്ചു തീർത്ത രണ്ടുപേരുടെയും ഗ്ലാസും പാത്രങ്ങളും എടുത്ത് സ്റ്റെല്ല കിച്ചണിലേക്ക് തിരിഞ്ഞു
ജൂലൈ മാസം പകുതി ആയിരിക്കുന്നു.. മഴ ഇപ്പോൾ വളരെ കുറവാണ് എന്ന് തന്നെ പറയാം, അവർ രണ്ടുപേരുടെയും ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു..!!
💬 Comments
View all comments