Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വഴിയിൽ നിൽക്കേണ്ടിവന്നു...
ട്രാഫിക്ക് പിന്നിട്ട് അപാർട്ട്‌മെന്റ് ലക്ഷ്യമാക്കി സ്കൂട്ടി ഓടിക്കൊണ്ടിരുന്നു..
വാഹനം പാർക്ക് ചെയ്ത് വീട്ടിലേക്ക് വന്നു കയറിയതും ആൽബി വന്നിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി..
ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് വീട് തുറന്നു അകത്തേക്ക് കയറിയതും ബെഡ്റൂമിൽ നിന്നും പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് ചെന്നു..
സ്റ്റെല്ലയെ കണ്ടതും ചെറിയ ഞെട്ടലോടെ ആൽബി എന്തോ സാധനം അലമാരയിലേക്ക് തിരികെ വയ്ക്കുകയായിരുന്നു.
" എന്നാ ആൽബി എന്തുപറ്റി..?? "
" അത്.. അതൊന്നുമില്ല ഞാൻ ഇതൊന്ന് അടിക്ക് പെറുക്കി വെക്കുകയായിരുന്നു.." അലമാര പൂട്ടി അവൻ പ്രേത്യകിച്ച് ഭാവ ഭേദങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്റ്റെല്ലയെ നോക്കിക്കൊണ്ടിരുന്നു..
അവൾ അടുത്തേക്ക് വരാൻ തുടങ്ങിയതും അവൻ പെട്ടെന്ന് തന്നെ ലാപ്ടോപ്പ് അടച്ച് ക്ലോസ് ചെയ്തു, ശേഷം അവളുടെ നേരെ നടന്നുവന്നു.
" എന്തു പറ്റി ഇന്ന് ലേറ്റ് ആയല്ലോ..?? "
" വഴിയിൽ കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു മഴ കൂടിയായതുകൊണ്ട് ആകെ വശം കെട്ടുപോയി.."
" ആൽബി എന്ത് ചെയ്യുകയായിരുന്നു.." അവന്റെ പെരുമാറ്റത്തിൽ എന്തോ സംശയം തോന്നിയതുകൊണ്ടാവാം അവൾ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്..
" ഞാനാ അലമാരയിൽ കുറച്ച് തുണി വീണ് കിടപ്പുണ്ടായിരുന്നു അതൊന്ന് അടുക്കി പെറുക്കി വെക്കുകയായിരുന്നു..."
" ലാപ്ടോപ്പ് തുറന്നു വച്ചുകൊണ്ടൊ..?? "
" അത് കമ്പ്ലീറ്റ് ചെയ്യേണ്ട കുറച്ച് വർക്ക് ഉണ്ടായിരുന്നു ഇന്ന് നേരത്തെ എത്തിയതുകൊണ്ട് അതിലേക്ക് ഇരുന്നതാ.. എന്തായാലും അതും തീർന്നു സമാധാനമായി.."
അവന്റെ മറുപടി അവൾക്ക് തൃപ്തികരമായിരുന്നു..
" ശരി ഞാൻ ചായ ഉണ്ടാക്കാം അപ്പോഴേക്കും നീ ഡ്രസ്സ് മാറി വാ.."
അതും പറഞ്ഞ് ആൽബി കിച്ചണിലേക്ക് പോയതും സ്റ്റെല്ല റൂമിലേക്ക് ഡ്രെസ്സ് മാറുവാനായി കയറി..
ബാഗും മറ്റ് കാര്യങ്ങളും എടുത്ത് വച്ച ശേഷം അവൾ കുറച്ചുനേരം ബെഡിൽ തന്നെ അതെ ഇരുപ്പു തുടർന്നു , ആകേ കൂടെ എല്ലാം കിളി പോയ പോലെ കുറച്ചു നേരം അവൾ സോൺ ഔട്ട് ആയി പോയിരുന്നു..!!
" ഡീ.. കുളിക്കുന്നില്ലേ..?? "
ആൽബിയുടെ ശബ്ദം കേട്ടതും സ്വബോധം വീണ്ടെടുത്ത സ്റ്റെല്ല , ലോങ്
💬 Comments
View all comments