Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വായിലേക്ക് വച്ചു കത്തിച്ചു..
" അവൻ തിരിച്ചു പോയിട്ടുണ്ട് എന്ന് ഉറപ്പാണോ..?? "
" ശിവ ഞങ്ങൾ കൂടുതലായി അന്വേഷിക്കുന്നുണ്ട് ബട്ട് വീ ആർ നോട് ഗെറ്റിങ്ങ് എനി ലീഡ്.. മാത്രമല്ല ഇപ്പോൾ നമുക്ക് മുന്നിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്.."
ഇത്തവണ സ്വാമി ആണ് മറുപടി നൽകിയത്..
" എന്ത് പ്രശ്നം..?? "
" ഇത്രയും നാൾ നിനക്ക് നഷ്ടപ്പെടാൻ ഞങ്ങളൊക്കെ തന്നെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല.. "
സ്വാമിയുടെ മറുപടി കേട്ടതും ശിവ കത്തിച്ച സിഗരറ്റ് പുക ഉള്ളിലേക്ക് വലിച്ചെടുത്തു..
" സ്വാമി വലിക്കുന്നൊ..?? "
ശിവ പാക്കറ്റ് നീട്ടിയതും സ്വാമി അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു.. ബിഎംഡബ്ല്യുവിന്റെ ഉള്ളിൽ ആകെ പുകയുടെ മണം നിറഞ്ഞു
" ഭഗത് , അവൻ ബാംഗ്ലൂരിൽ എവിടെ ഉണ്ടെങ്കിലും എത്രയും പെട്ടെന്ന് നമ്മുടെ ആളുകളെ വിട്ടു കണ്ടുപിടിക്കണം ഇവിടെ നിന്നും ഒരു ഇൻഫർമേഷനും പുറത്തേക്ക് എത്താൻ പാടില്ല.."
" വേണ്ടതെല്ലാം ചെയ്യുന്നുണ്ട് ചേട്ടാ എങ്കിലും കൃത്യമായി ട്രേസ് കിട്ടുന്നില്ല.. വന്നവനെപ്പറ്റി യാതൊരു ഇൻഫർമേഷനും നമ്മുടെ ആൾക്കാർക്ക് കിട്ടുന്നില്ല.."
" പിന്നെ നീയൊക്കെ എന്ത് കോപ്പാണ് ചെയ്തുകൊണ്ടിരിക്കുന്നത് പുറത്തുനിന്ന് ഒരുത്തൻ വന്ന് നമ്മുടെ തട്ടകത്തിൽ കിടന്ന് കളിക്കുന്നു നിനക്കൊന്നും ഒരു മൈരും ചെയ്യാൻ പറ്റുന്നില്ല....!!! പിന്നെ എന്തിനാടാ നീയൊക്കെ തൂക്കിയിട്ടുണ്ട് കൊണ്ട് നടക്കുന്നത്.. ????? "
ശിവയുടെ ശബ്ദം മാറിയതും കാറിൽ ആകേ നിശബ്ദത പരന്നു..
കുറച്ചു നേരും ആരുമാരും മിണ്ടിയില്ല..
" അന്വേഷിക്കാം ചേട്ടാ എത്രയും പെട്ടെന്ന് ഡീറ്റെയിൽസ് എടുക്കാം.. "
ഒടുവിൽ ഭഗത്ത് മൂകത ഭേദിച്ച് മറുപടി നൽകി..
കമ്പനിയുടെ മെയിൻ ഗേറ്റ് തുറന്ന് ശിവയുടെ ബിഎംഡബ്ല്യു പുറത്തേക്കിറങ്ങിയതും അതിന് തൊട്ടു പുറകിലേക്ക് രണ്ട് ഫോർച്യൂണർ കൂടി വന്ന് നിര ചേർന്നു...
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കോർമംഗല ലക്ഷ്യമാക്കി ശിവയുടെ വാഹന വ്യൂഹം ഓടിക്കൊണ്ടിരുന്നു...!!
അന്നത്തെ ദിവസം ഉച്ച കഴിഞ്ഞു കുറച്ചു മഴയുണ്ടായിരുന്നതിനാൽ വഴിയിൽ ട്രാഫിക് കൂടുതലായിരുന്നു..
ഓഫീസിൽ നിന്നും തിരികെ പോകുന്ന വഴിയിൽ സ്റ്റെല്ലക്ക് കുറച്ചു അധികം സമയം
💬 Comments
View all comments