Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
തുടിക്കുന്ന അധരങ്ങളും അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ രുചിച്ചു.. അവസാനത്തെ ഒരു മിനിറ്റ് ശ്വാസം എടുക്കാൻ പോലും അവയെ മോചിപ്പിക്കാൻ ശിവ തയ്യാർ ആയില്ല...
" ശിവാ.. മതി മതി.. "
സമയം പോകുന്നു എന്ന് മനസിലായതും സ്റ്റെല്ല പതിയെ അവനെ പുറകോട്ട് തള്ളി മാറ്റി.
" കൊതിയൻ...."
അവളുടെ കൊഞ്ചലോടെ ഉള്ള ദേഷ്യത്തിനു ഒരു ചിരി മറുപടി നല്കി, ശിവ വാച്ചിലേക്ക് നോക്കിയതും കരണ്ട് വന്ന് ആ ലിഫ്റ്റ് തനിയെ തുറന്നു..!!
ലിഫ്റ്റ് തുറക്കുമ്പോൾ അതിൻറെ മുന്നിൽ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു , പെട്ടെന്ന് തന്നെ ചുരിദാറിന്റെ ടോപ്പ് ശരിയാക്കിയിട്ട് സ്റ്റെല്ല ചുണ്ടു തുടച്ച് പുറത്തേക്ക് ഇറങ്ങിയതും
ഭഗത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു..!!
" ഹലോ ഭഗത്ത് "
കടന്ന് പോകുമ്പോൾ സ്റ്റെല്ല അവനെ നോക്കി പുഞ്ചിരിച്ചു.
" ഗുഡ് ആഫ്റ്റർ നൂൺ മാം"
ഭഗത്തും തിരിച്ച് ഒരു വിഷ് മറുപടി നൽകി..
അപ്പോഴേക്കും രണ്ടു പോക്കറ്റിലും കൈകൾ തിരുകി ശിവ അവന്റെ അടുത്തേക്ക് എത്തിയിരുന്നു..
" സ്വാമി എവിടെയാണുള്ളത്..?? "
" കാറിലുണ്ട് ചേട്ടനെ കാത്തിരിക്കുകയാണ്.."
" വാ പുറത്തേക്ക് പോകാം "
ശിവയും ഭഗത്തും ഒരുമിച്ച് പുറത്തേക്കു നടന്നു അവർ മെയിൻ ഡോറിൽ എത്തിയതും ശിവയുടെ ബിഎംഡബ്ല്യു അവർക്കായി പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു..
ഭഗത്ത് കാറിന്റെ ബാക്ക് ഡോർ തുറന്ന് നൽകിയതും ശിവ അകത്തേക്ക് കയറി..
സ്വാമിയും പിൻ സീറ്റിൽ തന്നെ ഉണ്ടായിരുന്നു..
" മുന്നോട്ടു പോ "
ഭഗത്തിന്റെ നിർദ്ദേശ പ്രകാരം ഡ്രൈവർ വണ്ടി മുന്നോട്ടേക്ക് എടുത്തു.
" എന്തായി സ്വാമി..? എനി അപ്ഡേറ്റ്..?? "
" ശിവ കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെയല്ല കുറച്ചു കൂടി പ്രശ്നത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.."
" യെസ് ഐ നോ.. ആരാണ് വന്നിരിക്കുന്നത് അവൻ എവിടെയാണ് ഉള്ളത് എന്തെങ്കിലും..??
ശിവയുടെ ചോദ്യം കേട്ട് ഭഗത്ത് തിരിഞ്ഞു നോക്കി..
" ഒരുതരത്തിലും അന്വേഷിച്ച് കിട്ടുന്നില്ല ചേട്ടാ.."
ചെറിയ ടെൻഷനോടെ ശിവ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്ക് പുറത്തേക്ക് എടുത്തു അതിൽ നിന്നും ഒരെണ്ണം എടുത്ത്
💬 Comments
View all comments