Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
" അതൊന്നുമില്ല ആൽബി അവൾ ഉറങ്ങിക്കോളും, നമുക്ക് നോക്കിയാലോ "
സാധനം എടുത്തതിൽ പിന്നെ സ്റ്റെല്ലക്ക് നല്ല ആവേശമായിരുന്നു.
" എടീ ടെറസിൽ പോയാലോ..?? "
" ആൽബി അതിപ്പോ കുഞ്ഞിനെ ഒറ്റയ്ക്ക് ഇട്ട് എങ്ങനെയാ പോകുന്നത്..?? "
" എടി മാക്സിമം ഒരു മണിക്കൂർ അതിനുള്ളിൽ നമ്മൾ ഇത് അടിച്ചു തീർത്തു താഴേയ്ക്ക് വരില്ലേ പിന്നെ എന്നാ..?? "
ആൽബിയുടെ സജഷൻ കേട്ടതും സ്റ്റെല്ല കുറച്ച് സമയ ഒന്ന് ശങ്കിച്ചു നിന്നു, ശേഷം പോകാമെന്ന് തലയാട്ടി സമ്മതിച്ചു.
ഒരു കൈയിലേക്ക് ബക്കാർഡിയും തന്റെ മറു കയ്യിലേക്ക് സെവൻ അപ്പുമായി ആൽബി പുറത്തേക്ക് ഇറങ്ങി..
" ആൽബി ഒരു മിനിറ്റ് ഫോൺ തന്നേ.."
സ്റ്റെല്ലയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞതും അവൾ മുന്നോട്ട് വന്ന് ആൽബിയുടെ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു,
ശേഷം സ്വന്തം ഫോണിലെക്ക് ആൽബിയുടെ ഫോണിൽ നിന്നും വിഡിയോ കോൾ ചെയ്ത് കണക്റ്റ് ആക്കിയ ശേഷം അന്നമോൾ കിടക്കുന്ന ബെഡിലേക്ക് വ്യൂ കിട്ടുന്ന രീതിയിൽ അവളുടെ ഫോൺ റൂമിൽ തന്നെ വച്ചു..
" ആരെങ്കിലും അടുത്തില്ലെങ്കിലേ ഒരു സമാധാനം കിട്ടില്ല.. ഇപ്പോ ഒക്കേ ആണ് "
ആൽബിയുടെ ഫോണിൽ മൈക്ക് ഓഫ് ചെയ്ത് അവന്റെ പോക്കറ്റിലെക്ക് തിരികെ ഇട്ട ശേഷം , തന്റെ ഒരു കയ്യിലേക്ക് ഗ്ലാസ്സുകളും മറു കയ്യിൽ ബീഫ് വരട്ടിയതുമായി അവൾ ആൽബിയെ അനുഗമിച്ചു.
ടെറസിൽ എത്തിയതും നിശബ്ദതയുടെ തനിമ പകരുന്ന ഒരു ശാന്തമായ രാത്രി, ആകാശത്ത് ഓരോ നക്ഷത്രവും ആരുടെയോ സ്മരണപടർപ്പിൻ വെളിച്ചം പോലെ പ്രകാശിക്കുന്നു..
പാതി വിരിഞ്ഞ ചന്ദ്രൻ മൃദുവായ വെളിച്ചം തളിക്കുന്നു, എങ്ങു നിന്നോ വന്ന കാറ്റ് പതിയേ വീശുമ്പോൾ മരം കോച്ചുന്ന തണുപ്പ് എല്ലാം കൂടി ആ രാത്രിയെ സുന്ദരമാക്കിയിരുന്നു... .
" വാ ആ സൈഡിൽ ഇരിക്കാം.. "
ആൽബിന്റെ നിർദേശ പ്രകാരം അവർ ടെറസ്സിന്റെ ഒരു മൂലയിലായി ഇരുപ്പുറപ്പിച്ചു..
ഇരിക്കുന്നതിന്റെ വശം ചേർത്ത് സ്റ്റെല്ല ഫോൺ മുന്നിലേക്ക് ആയി വച്ചു, സ്‌ക്രീനിൽ ബെഡ്ഢിൽ കിടന്ന് ഉറങ്ങുന്ന അന്ന മോൾ..
" നീ ഒഴിച്ചോ ഞാൻ
💬 Comments
View all comments