0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4403

ആൽബിൻ താൻ കൊണ്ടു വന്ന കവർ നേരെ മേശപ്പുറത്തേക്ക് വച്ചു, ശേഷം ആ ബൂസ്റ്റിന്റെ ബോട്ടിലുമായി അകത്തേക്ക് പോയി.

" ആൽബി ഇതെന്താ..?? "

" അവിടെത്തന്നെ ഇരിക്കാതെ എഴുന്നേറ്റ് നോക്ക് എന്നതാന്ന്.."
അവന്റെ മറുപടി കിട്ടിയതും സ്റ്റെല്ല എഴുന്നേറ്റു വന്ന് കവർ മാറ്റി നോക്കി, അതിൽ ഒരു ഫുൾ ബോട്ടിൽ ബക്കാർഡി ആയിരുന്നു.
ബക്കാഡി ലെമൺ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്ലേവർ ആണ് , കുറച്ചുകാലമായി ആൽബിയുമായി ഒന്നു കൂടിയിട്ട്... അതുകൊണ്ടുതന്നെ സർപ്രൈസ് ആയിട്ട് കൊണ്ടുവന്ന ബോട്ടിൽ അവൾക്ക് കുറച്ച് അധികം സന്തോഷം നൽകി..!!

" ഇതെന്നാ ആൽബി ഒരു ഫുൾ ബോട്ടിൽ ഇന്ന് ആരെങ്കിലും ഗസ്റ്റ് ഉണ്ടോ..?? "

" അതെന്താ നമ്മൾ അടിച്ചാൽ ഇറങ്ങില്ലെ..??" റൂമിൽ നിന്നും ഡ്രസ്സ് മാറി ഹാളിലേക്ക് വന്നതും ആൽബി ഒരു കളിയാക്കലോടെ ചോദിച്ചു

" എന്റെ കെട്ടിയോനു ഇന്ന് കുറെ പ്ലാൻ ഉണ്ട് എന്ന് തോന്നുന്നുണ്ടല്ലോ..?? "

" വലിയ പ്ലാൻ ഒന്നുമില്ലെടി നമ്മൾ രണ്ടുപേരും ടെറസിൽ പോയിരുന്നു കുറച്ച് കൊച്ചു വർത്തമാനം പറഞ്ഞു ഒക്കേ ഇതങ്ങടിച്ചു തീർക്കുന്നു അത്രയേ ഉള്ളൂ..!! "

" ആ കവറിൽ ഇച്ചിരി ബീഫ് ഇരിപ്പുണ്ട് നീ അതും കൂടി ഒന്ന് വരട്ടിയേക്ക് "
ആൽബി അതും പറഞ്ഞു ബീഫ് എടുത്ത് അവളുടെ കയ്യിലേക്ക് നൽകി, നേരെ വാഷ് റൂമിലേക്ക് കയറി.
ആൽബിന്റെ കൂടെ തുറന്ന് സംസാരിക്കാൻ ഒരു അവസരം അവളും ആഗ്രഹിച്ചതായിരുന്നു എന്തായാലും അവനായിട്ട് കൊണ്ടുവന്ന പ്ലാൻ അവൾക്ക് കുറച്ചു അധികം ഊർജ്ജവും ഉന്മേഷവും നൽകി, ഒരു ചിരിയോടെ സ്റ്റെല്ല ബീഫും കയ്യിൽ എടുത്ത് നേരെ കിച്ചണിലേക്ക് നടന്നു.

രാത്രി ഏകദേശം ഒൻപതരയോടെയാണ് അവർ ഡിന്നർ കഴിക്കുന്നത് , അതിനുശേഷം വേറെ പ്ലാൻ ഉണ്ടായിരുന്നതിനാൽ രണ്ട് പേരും കാര്യമായിട്ടൊന്നും കഴിച്ചില്ല,
സ്റ്റെല്ല കുഞ്ഞിനെ കിടത്തിയുറക്കാൻ നോക്കുമ്പോൾ ആൽബി ബാൽക്കണിയിൽ നിന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടുകയായിരുന്നു..

കുറച്ചു സമയം കൂടി കഴിഞ്ഞതും അവൾ പതിയെ ശബ്ദമുണ്ടാകാതെ വാതിൽ ചാരി പുറത്തേക്ക് വന്നു,
" അന്ന ശരിക്കും ഉറങ്ങിയോ..?? ഇനി ഇടക്ക് എഴുന്നേൽക്കുമോ..?? "

💬 Comments

View all comments