Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കാര്യങ്ങളിലേക്ക് പതിയെ അടുത്തു കൊണ്ടിരിക്കുന്നുണ്ട് പക്ഷേ അവൻ ഇപ്പോഴും ആ വീഡിയോസ് കാണുന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ല , സാഹചര്യം വരുമ്പോൾ ആ കാര്യം ചോദിക്കാം '
സ്റ്റെല്ല മനസ്സിൽ ഉറപ്പിച്ചു.
വൈകുന്നേരത്തെ സിൽക്ക് ബോർഡ് ട്രാഫിക്ക് പാസ് ചെയ്ത് ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി ആൽബിയുടെ പോളോ ഓടിക്കൊണ്ടിരുന്നു,
ചെറുതായി മഴ തൂളി തുടങ്ങിയിരിക്കുന്നു, രണ്ട് ക്ലാസുകളും ഉയർത്തി മഴയെ പ്രതിരോധിച്ചു കൊണ്ട് വാഹനം മുന്നോട്ട് കുതിച്ചു.
കുറച്ചു സമയം ഫോണിൽ കളിച്ചും ടിവി കണ്ടു പരസ്പരം ഓരോ വിശേഷങ്ങൾ പങ്കുവെച്ചും സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു,
ആൽബിക്ക് അന്ന് വൈകുന്നേരം ചില പ്ലാനുകൾ ഉണ്ടായിരുന്നു എങ്കിലും അവൻ ആദ്യമേ പറഞ്ഞില്ല,
വൈകുന്നേരം 8 മണിയോട് അടുത്തതും ആൽബിൻ ' ഇപ്പോൾ വരാമെന്ന് ' പറഞ്ഞ് താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും സ്റ്റെല്ല പുറകെ ചോദ്യവുമായി എത്തി.
" എടി ഞാൻ ഒന്ന് താഴേക്ക് ഇറങ്ങിയിട്ട് വരാം ഒരു അത്യാവശ്യം ഉണ്ട്.."
" എന്താ കാര്യം..?? "
" എനിക്കൊരു പാഴ്സൽ എത്തിയിട്ടുണ്ട് ഞാൻ അതൊന്നു വാങ്ങിയിട്ട് വരാം..!! "
" താഴെ പാഴ്സൽ വാങ്ങാൻ പോകുന്നതിനെന്തിനാ കാറിന്റെ കീ..?? '
" എനിക്ക് ഒരു സാധനം കൂടി വാങ്ങാൻ ഉണ്ട്, നീ ഒന്നടങ്ങി നിന്നെ പെണ്ണെ എന്തൊരു ചോദ്യവും പറച്ചിലും ആണ് ഇത്.."
മറ്റൊരു മറുപടി നൽകാതെ ആൽബി താഴേക്ക് ഇറങ്ങിപ്പോയി,
പെട്ടെന്ന് ആൽബി ഒന്നും പറയാതെ താഴേക്ക് ഇറങ്ങി പോയത് എന്താണെന്ന് സ്റ്റെല്ലക്ക് ആകെ ഒരു ആശയ കുഴപ്പമുണ്ടാക്കി.. എങ്കിലും പോയി വരുമ്പോൾ അറിയാമല്ലോ എന്ന് കരുതി അവൾ ആ വിഷയം അവിടെ വിട്ടു.
ഏകദേശം ഒരു മണിക്കൂറോട് കൂടിയാണ് ആൽബി തിരികെ വന്നത് , വന്നു കയറുമ്പോൾ അവൻറെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു കൂടെ ഒരു ചെറിയ ബൂസ്റ്റിന്റെ ബോട്ടിലും
അവൻ തിരികെ വരുമ്പോൾ സ്റ്റെല്ല ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു അവളുടെ തൊട്ടടുത്തായി അന്ന മോളും, രണ്ടുപേരും ഒരേ സമയം ചോദ്യചിഹ്നത്തോടെ ആൽബിൻറെ മുഖത്തേക്ക് നോക്കി.
കുഞ്ഞിൻറെ കയ്യിലേക്ക് ഒരു കിൻഡർ ജോയ് വച്ച് കൊടുത്തശേഷം
💬 Comments
View all comments