Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
"
അവളുടെ മുഖത്ത് നോക്കാതെ ആയിരുന്നു ആൽബിയുടെ ചോദ്യം.
" അല്ല , എനിക്ക് തോന്നുന്നത് നമ്മുടെ ഇഷ്ടങ്ങളും ഫാന്റസികളും ഒക്കേ പരസ്പരം ഇപ്പോഴും കംഫർട്ടബിൾ ആണെങ്കിൽ നമുക്ക് ഒരുമിച്ച് ഇരുന്ന് ആലോചിക്കാം, എന്താ..??? "
അത് ചോദിക്കുമ്പോൾ സ്റ്റെല്ലയുടെ നെഞ്ചിൽ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു, കാരണം ആൽബിയോട് ഈ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പോസിറ്റീവ് ആയിട്ടില്ല എങ്കിൽ താൻ ഇത്രയും ചെയ്തു കൂട്ടിയതിന് യാതൊരു കാര്യവുമില്ല.
" ആൽബി ഞാൻ പറഞ്ഞതുപോലെ നമ്മുടെ ഇഷ്ടങ്ങൾക്കും ഈ ലൈഫ് സ്റ്റൈലിനും വേണ്ടി മൂന്നാമൻ എന്ന പോലെ ഒരാളെ നിർത്തുന്നു, അതിനപ്പുറത്തേക്ക് ഫീലിംഗ്സ് ഒന്നുമില്ല നിനക്ക് ഞാനും എനിക്ക് നീയും, എന്താ ഒന്നും പറയാത്തെ..?? "
ആൽബിയുടെ മുഖത്ത് വല്ലാത്ത ഗൗരവം, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവന്റെ കണ്ണുകൾ റോഡിൽ മാത്രമായിരുന്നു.
ആൽബിയുടെ മനസ്സിൽ എന്തോ കാര്യമായി ഓടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് മുഖഭാവങ്ങളിൽ നിന്ന് വ്യക്തം.
" മൂന്നാമൻ ആരാ ശിവ ആണോ..?? അവനെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടോ പെണ്ണെ..?? "
" എന്റെ ആൽബി ഇതു തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കാതെ, നമ്മൾ ഒന്ന് സംസാരിച്ചു തീർത്തതല്ലേ..?? ശരി, നിനക്ക് താല്പര്യമില്ല എങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല "
അതും പറഞ്ഞ് അവൾ വീണ്ടും കാറിന്റെ ഗ്ലാസിൽ കൂടി പുറത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
" ആം നമുക്ക് ആലോചിക്കാം "
ആൽബി എവിടെയും കൊള്ളിക്കാതെ പറഞ്ഞതാണെങ്കിലും, അവൻ നോ പറഞ്ഞില്ല എന്നുള്ളത് അവൾക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ളിൽ ഉണർത്തി, ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്ന് മുഖം പ്രകാശിക്കാൻ തുടങ്ങി.
" അവന്റെ പേര് പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ ഒരു ചിരി.."
അതിനൊപ്പം ആൽബിൻ കളിയാക്കുകയും കൂടി ചെയ്തതോടു കൂടി സ്റ്റെല്ലയുടെ കയ്യിൽ നിന്നും പൂർണമായും പോയിരുന്നു,
അവളുടെ മുഖം ചെറുതായി പിങ്ക് നിറമായി, കണ്ണിൽ വിരിഞ്ഞ നാണം ചുണ്ടുകളിലേക്കും കൂടി പടർന്നത് , കൂമ്പി നിൽക്കുന്ന തന്റെ അനുരാഗം തിരികെ പൂവണിയുന്നതിന്റെ സൂചനയായിരുന്നു.
അന്ന മോളെ ഒന്നു കൂടി നെഞ്ചിലേക്ക് ചേർത്ത് കിടത്തി അവൾ കാറിന്റെ ബാക്ക് സീറ്റിലേക്ക് തലചായ്ച്ചു കിടന്നു
'ഏകദേശം
💬 Comments
View all comments