0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4400

സ്വർഗ്ഗം കണ്ടു കാണുമല്ലോ.."

" ആം അതെന്നും പറയാം..!! "

" എന്താ കുറച്ചുകൂടി അടുപ്പിക്കണമെന്ന് തോന്നുന്നുണ്ടോ..?? "

" ഏയ് അതൊന്നും ഇല്ല, നമുക്ക് ഇപ്പൊൾ ഉള്ളത് പോലെ ഒക്കേ അങ്ങ് പോയാ പോരേ..?? എന്തിനാ വെറുതെ "
അത് പറയുമ്പോൾ സ്റ്റെല്ല ഇടം കണ്ണിട്ട് ആൽബിയുടെ മുഖത്തെ എക്സ്പ്രഷൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
എങ്കിലും അവന്റെ വികാരം എന്തെന്നോ ഉള്ളിലിരിപ്പ് എന്താണെന്നൊ അവൾക്ക് തിരിച്ചറിയാൻ പറ്റിയില്ല, അത് കൊണ്ട് തന്നെ കുറച്ച് സമയം കാറിനുള്ളിൽ നിശബ്ദത തങ്ങി നിന്നു.

" ആൽബി..?? "
അവൾ ഒന്നുകൂടി ശബ്ദം താഴ്ത്തി പതിയെ വിളിച്ചു.

" ആ പറ പെണ്ണേ.."

" എന്താ നിനക്ക് പഴയത് പോലെ വീണ്ടും ഫാന്റസിയൊക്കെ വേണമെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ..?? "
അവളുടെ ചോദ്യത്തിന് അപ്പോഴും ആൽബി മറുപടി പറഞ്ഞില്ല, മൗനം മാത്രമായിരുന്നു അവന്റെ പ്രതികരണം.

" പെണ്ണേ നിനക്ക് ആഗ്രഹമുണ്ടോ പഴയത് പോലെ ആവാൻ..?? "
ആൽബിയുടെ പെട്ടെന്ന് ഉള്ള മറു ചോദ്യം അവളിൽ ഒരു നിമിഷം, ഒരുപാട് ചിന്തകളെ ഓർത്തെടുക്കാൻ കാരണമായി,

" അങ്ങനെ ചോദിച്ചാൽ ആഗ്രഹം ഒക്കേ ഉണ്ട് പക്ഷേ , നാളെ വീണ്ടും നിന്ന നിൽപ്പിൽ നിന്റെ സ്വഭാവം മാറില്ല എന്ന് എനിക്ക് എന്താണ് ഉറപ്പ്..??? "
സ്റ്റെല്ലയിൽ നിന്നും ഈ ചോദ്യം അവൻ ഒട്ടും പ്രതീക്ഷിട്ടുണ്ടാവില്ല, അത് കൊണ്ട് തന്നെ അവന്റെ കണ്ണുകൾ ചെറുതായി കൂമ്പി അടഞ്ഞു കൊണ്ടിരുന്നു,
തീവ്രമായ ആശങ്ക നിഴലിച്ചു മുഖം പെട്ടെന്നു തന്നെ നിർവികാരമായി, ശ്വാസം തടഞ്ഞ നിമിഷങ്ങൾ അവർക്കിടയിൽ നിശബ്ദമായി നില നിന്നു.

'താൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ ?' അവളുടെ നെഞ്ചിൽ പതിയെ അടിച്ചു പൊട്ടുന്ന ഹൃദയസ്പന്ദനം, ഒന്നിനൊന്നായി കയറിവരുന്ന ആശങ്കകൾ, എല്ലാം കൂടി ചേർന്നൊരു അസ്ഥിരത.
" ആൽബി..?? "
ഒടുവിൽ സ്റ്റെല്ല തന്നെ മൗനം മുറിച്ചു കൊണ്ട് അവനെ ശബ്ദം താഴ്ത്തി വിളിച്ചു.

" ആൽബി, അന്ന് നീ പറഞ്ഞതിനുശേഷം ഞാൻ അവനുമായി കോൺടാക്ട് ഒന്നും വെച്ചിട്ടില്ല , നിന്റെ ഇഷ്ടം മാത്രമാണ് എനിക്ക് പ്രധാനം പക്ഷേ.."

" പക്ഷേ..??

💬 Comments

View all comments