0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4386

ചേർത്ത് വച്ചിരിക്കുന്ന ആ കാർഡിലേക്ക് പെട്ടെന്നാണ് അവൻറെ ശ്രദ്ധ പതിഞ്ഞത്, ആൽബി അത് പതിയെ കയ്യിലേക്ക് എടുത്തു
ഒരു ചുവപ്പു നിറത്തിലുള്ള വിസിറ്റിംഗ് കാർഡ് ഒരു വശത്ത് ഹാർലി ഡേവിസൺ ബൈക്കിന്റെ ചിത്രം മറുവശത്ത് മാധവ് എന്ന പേരും ഒരു ഫോൺ നമ്പറും,
അവനതിന്റ അതിന്റെ ഭംഗി തിരിച്ചും മറിച്ചും ഒന്നു കൂടി നോക്കി ശേഷം അതുപോലെതന്നെ പേഴ്സിന്റെ ഉള്ളറയിലേക്ക് തിരികെ വെച്ചു.

രാവിലത്തെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം കുറച്ചു സമയം ഫോണിൽ നോക്കി അവർ സമയം ചെലവഴിച്ചു,
1 മണിയോട് അടുത്തതും പുറത്തുനിന്ന് കഴിക്കാം എന്നുള്ള തീരുമാനത്തിൽ പോകാൻ തയ്യാർ റെഡി ആയിരുന്നു.
ആൽബി കാർ എടുത്ത് വന്നപ്പോഴേക്കും സ്റ്റെല്ല ഒരുങ്ങി തയ്യാറായിട്ടുണ്ടായിരുന്നു ഒരു വെള്ള കളർ ലഗിൻസും റോസ് കളർ ടോപ്പും ഇട്ട് അത്യാവശ്യം ഒരുക്കത്തോടെ ആണ് അവൾ ഇറങ്ങിയത്..

ആൽബി തന്റെ പതിവ് പോലെ ഒരു ട്രാക്ക് സ്യൂട്ടും ബനിയനും ധരിച്ചിരിക്കുന്നത് കണ്ട് അവൾക്ക് ചെറുതായി ദേഷ്യം വന്നു.
" നിങ്ങൾ ആണുങ്ങൾ എവിടെപ്പോയാലും ഒരു മെനക്കും വൃത്തിക്കും പോകത്തില്ലയോ..??"

" ഇതിന് എന്താ കുഴപ്പം..?? "

" ഞാൻ ഇത്രയും നന്നായി ഒരുങ്ങി കെട്ടി വന്നതല്ലേ, ആൽബിക്ക് ഒരു ജീൻസ് എങ്കിലും ഇട്ടു കൂടായിരുന്നോ..?? ഇത് ചുമ്മാ ഏതാണ്ട് ഗ്രൗണ്ടിൽ കളിക്കാൻ പോകുന്ന പിള്ളേരെ പോലെ..!!"

" ഒന്ന് പോയെ പെണ്ണേ ഞാൻ ആരെയും പെണ്ണ് കാണാൻ പോകുകയൊന്നും അല്ലല്ലോ അവിടെ ചെന്ന് കഴിയുമ്പോൾ ത്രീഫോർത്ത് ഇട്ട് നടക്കുന്ന ആൾക്കാരെ കാണാം, അപ്പോഴാ...!! "
ആൽബിയും വിട്ടു കൊടുത്തില്ല.

" എന്നാൽ പിന്നെ ഞാനും ത്രീ ഫോർത്ത് ഇടാമായിരുന്നല്ലോ.."

" ഇട്ടു കൂടായിരുന്നോ ആരാ നിന്നോട് വേണ്ട എന്ന് പറഞ്ഞത്..?? "
ആൽബി ചിരിച്ചുകൊണ്ട് ചോദിച്ചതും അവൾ മുഖം കനപ്പിച്ചു.

" നിന്നോടൊക്കെ പറയുന്ന എന്നെ പറഞ്ഞാൽ മതി "
സ്റ്റെല്ല സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആൽബിൻ കാർ പതിയെ മുന്നോട്ടു എടുത്തു,
സർവീസ് റോഡിൽ നിന്നും ഈലക്ട്രോണിക് സിറ്റി - സിൽക്ക് ബോർഡ് മെയിൻ ഹൈവേയിൽ കൂടി വാഹനം ഓടി കൊണ്ടിരുന്നു

വലിയ ട്രാഫിക്ക് ഇല്ലാത്തതിനാൽ തന്നെ അര മണിക്കൂർ കൊണ്ട് അവർ സിൽക്ക് ബോർഡ് പാസ്സ് ചെയ്ത് മടിവാള എത്തിയിരുന്നു..
സെന്റ് ജോൻസ് മുതൽ ഗംഗോത്രി സർക്കിൾ വരെ നീണ്ട് കിടക്കുന്ന തെരുവിൽ തുറന്ന് വച്ചിരിക്കുന്ന പലതരം ഷോപ്പുകൾ..
ഫാൻസി സ്റ്റോറും,

💬 Comments

View all comments