0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4432

ഗ്ലാസിലൂടെ കടന്നെത്തി അവളുടെ മുഖത്തെ സ്പർശിക്കുമ്പോൾ പെണ്ണിന്റെ മുഖത്ത് ശാന്തിയും വിശ്വാസ ഭാവവും പതിഞ്ഞിരിക്കുന്നു ,
കാര്യം എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും വളർന്ന വിശ്വാസം, വിനയം, തറവാടിത്തം ഇതൊക്കെയായി അവൾക്ക് വല്ലാത്തൊരു ഭംഗി എപ്പോഴും നില നിൽക്കുന്നുണ്ട്.

പതിവു പോലെ വാരാന്ത്യം കടന്ന് പോയി, പിറ്റേ ദിവസം മുതൽ തിങ്കളാഴ്ച്ച വീണ്ടും ജീവിതത്തിന്റെ തിരക്കേറിയ ഓട്ടങ്ങൾ..
ആൽബിൻ നേരത്തെ എഴുന്നേറ്റിരുന്നെങ്കിലും അപ്പോഴേക്കും സ്റ്റെല്ല പോയിരുന്നു,
ഒന്ന് ഫ്രഷ്‌ ആയി വന്നപ്പോഴേക്കും മേശപ്പുറത്ത് അടച്ചു വച്ചിരിക്കുന്ന ദോശയും ഫ്ലാസ്കിൽ ആക്കി വച്ചിരിക്കുന്ന ചായയും ചെറുതായി ചൂട് വിട്ട് തുടങ്ങിരിയിരിക്കുന്നു.

പതിവുപോലെ ചായക്ക് ഒപ്പം ലാപ്ടോപ്പ് ഓണാക്കി നോക്കുമ്പോൾ ടീംസിൽ മെസ്സേജ് വന്ന് കിടപ്പുണ്ടായിരുന്നു.
ക്ലൈന്റ് മീറ്റിംഗ് ഉണ്ടെന്നും എല്ലാവരും സമയത്തിനുള്ളിൽ എത്തണമെന്നും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.
ആൽബിൻ ഫോണിൽ വാട്സ്ആപ്പ് എടുത്തു നോക്കിയതും അതിൽ ബോസിന്റെ പ്രത്യേകം മെസ്സേജ് വന്നു കിടപ്പുണ്ട്,
' എത്രയും പെട്ടെന്ന് ഓഫീസ് ക്യാമ്പിനിൽ എത്തി തന്നെ മീറ്റ് ചെയ്യണമെന്നായിരുന്നു ' അതിൽ പറഞ്ഞിട്ടുണ്ടായിരുന്നത്,
വീടുപൂട്ടി ഇറങ്ങിയതും അവൻ ചുറ്റുപാടും ശ്രദ്ധിച്ചു, മഴ പറ്റെ മാറിയിരിക്കുന്നു ഇപ്പോൾ ഏകദേശം മിതമായ ചൂടുള്ള കാലാവസ്ഥയാണ്.
ഉച്ചകഴിഞ്ഞ് മഴ ഉണ്ടെങ്കിലും അധികനേരം നീണ്ടുനിൽക്കുന്നില്ല, ഓഫീസിലേക്ക് എത്തിയതും കാർ പാർക്ക് ചെയ്ത് നേരെ പോയത് മാനേജരുടെ ക്യാബിനിലെക്ക്.

" സർ മെ ഐ കമിൻ..?? "

" ആൽബിൻ പ്ലീസ് കം.."
ആൾ ഫോണിൽ എന്താ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, മാനേജരുടെ ക്യാബിനിലേക്ക് എത്തിയതും അയാൾക്ക് മുന്നിലേക്ക് കസേര വലിച്ചിട്ട് ആൽബിൻ അവിടേക്ക് കയറിയിരുന്നു.
ഏകദേശം രണ്ട് മിനിറ്റ് കഴിഞ്ഞതും ബോസ്സ് കോൾ കട്ട് ചെയ്ത് ആൽബിനോട് സംസാരിച്ചു തുടങ്ങി,
" സോ ആൽബിൻ ഹൗ തിംഗ്സ് ആർ ഗോയിങ്..?? "

" ഐ ആം ഡുയിങ് ഗുഡ് സർ താങ്ക്യൂ ഫോർ ആസ്കിംഗ് "

" ഒക്കേ ആൽബിൻ ഞാൻ വിളിച്ചിട്ട് ഉണ്ടായിരുന്നത് തനിക്കറിയാമെന്ന് വിചാരിക്കുന്നു, നമ്മൾ പറഞ്ഞതുപോലെ തന്റെ എക്സാം ഡേറ്റ് നെക്സ്റ്റ് സെക്കന്റ്‌ വീക്ക് ഉണ്ടാകും "
മാനേജർ പുറകോട്ട് ചാഞ്ഞ് സ്വയം കൈകൾ കെട്ടി ഇരുന്നു.

💬 Comments

View all comments