Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ഡയൽ ചെയ്തു കൊണ്ട് നോക്കിയിരുന്നു.
രണ്ട് തവണ ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്ത് കോൾ കണക്റ്റ് ആയിരുന്നില്ല, എപ്പോഴെങ്കിലും മിസ്കോൾ കാണുമ്പോൾ തിരിച്ചു വിളിക്കുമെന്ന് ഉറപ്പുള്ളതിനാൽ അവൾ ഫോൺ തിരികെ വെച്ച് , വീണ്ടും തന്റെ വർക്കുകളിലേക്ക് തിരിഞ്ഞു.
ഈവെനിംഗ് സമയം കഫ്റ്റീരിയയിൽ നിൽക്കുമ്പോഴും പിന്നീട് പല തിരക്കുകളിൽ ഏർപ്പെട്ടപ്പോഴുമെല്ലാം അവൾ ശിവയിൽ നിന്നും കോൾ പ്രതീക്ഷിച്ചു എങ്കിലും വിളി വന്നിട്ടുണ്ടായിരുന്നില്ല,
വൈകുന്നേരം ലോഗ് ഔട്ട് ചെയ്ത് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അപ്രത്യക്ഷമായി അവളുടെ ഫോൺ ശബ്ദിക്കുന്നത്,
ആൽബി ആയിരിക്കാം എന്ന് കരുതി കോൾ എടുത്തു നോക്കിയതും ഡിസ്പ്ലേയിൽ ശിവയുടെ പേര് തെളിഞ്ഞു വന്നു.
ഒരു ചിരിയോടെ അവൾ കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് ചേർത്തു. "എന്താണാവോ ഇത്ര തിരക്ക്..??"
" പതിവില്ലാത്ത പല നമ്പറിൽ നിന്നും വിളി വരുമ്പോൾ എന്താ കാര്യം എന്ന് ആലോചിച്ചു സംശയിച്ചു പോയതാ..?? "
അപ്പുറത്ത് ശിവയുടെ ശബ്ദം.
" കുറച്ചു വൈകിയാലും എന്താ..?? വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാതിരുന്നില്ലല്ലോ..??"
സ്റ്റെല്ലയുടെ പ്രണയാർദ്രമായ ശബ്ദം.
" എന്നിട്ട് എവിടെയാ.. ശിവ..?? "
" ഞാൻ ഫിലിപ്പീൻസ് മനില സിറ്റി, ഈ ആഴ്ച ഇവിടെ തന്നെയായിരിക്കും കുറച്ച് റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കാൻ വന്നതാണ് , "
" ആണോ..?? "
" എന്താ പെണ്ണേ പ്രശ്നങ്ങളെല്ലാം സോൾവ് ആയോ..? തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഒരു വിളി "
" അതിന് നിനക്കെന്നെ വിളിക്കണം എന്നൊന്നും ഇല്ലല്ലോ..?? "
സ്കൂട്ടിയിലേക്ക് കയറിയിരുന്ന് അവൾ ഒരു കൊഞ്ചലോടെ സംസാരിച്ചുകൊണ്ടിരുന്നു.
" ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് ഇപ്പൊ വേണേൽ വന്ന് കൂട്ടി ക്കൊണ്ടു പോരാൻ എനിക്കറിയാം, നീയായിട്ട് വേണ്ട എന്ന് പറഞ്ഞിട്ടാണ് ഞാൻ ഡിസ്റ്റൻസ് ഇടുന്നത് "
" എനിക്കറിയാം പൊന്നേ ചുമ്മാ പറഞ്ഞതല്ലേ, എന്തായാലും വലിയ കുഴപ്പമില്ലാതെ കാര്യങ്ങളൊക്കെ പോകുന്നുണ്ട്, നീയെന്നാ ഇനി ഇങ്ങോട്ട്..?? "
" ഈ ആഴ്ച കഴിയും.."
" ആണോ എങ്കിൽ വന്നിട്ട് വിളിക്ക് "
അവളുടെ സംസാരത്തിൽ ശിവയെ കാണാനുള്ള എല്ലാ കൊതിയും നിറഞ്ഞു നിന്നിരുന്നു.
" വന്നിട്ടെ വിളിക്കാൻ
💬 Comments
View all comments