Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
പുറത്തേക്ക് ഇറങ്ങി വന്നിരുന്നു,
അവൾ പുറത്തേക്ക് വന്ന് ആൽബിയുടെ മേലേക്ക് ചാരി അവന്റെ ഇടുപ്പിന് ചുറ്റും കൈ ചുറ്റി പിടിച്ചു നിന്നു ,
" എടോ സ്റ്റെല്ല ഞാൻ ഇറങ്ങിയേക്കുവാ എന്തായാലും കണ്ടതിൽ സന്തോഷം.."
" ഒക്കെ ശിവ ഇനി വരുമ്പോൾ ഇങ്ങോട്ടൊക്കെ ഇറങ്ങ് "
വളരെ കാഷ്വൽ ആയിട്ടാണ് സ്റ്റെല്ല സംസാരിക്കുന്നതെങ്കിലും മനസ്സുകൊണ്ട് അവനെ കെട്ടിപ്പിടിച്ച് ഒന്ന് യാത്ര പറയാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു, സ്റ്റെല്ലക്കും ആൽബിക്കും മാറി മാറി ഷേക്ക് ഹാൻഡ് കൊടുത്ത ശേഷം ശിവ താഴേക്ക് ഇറങ്ങാൻ തുടങ്ങി..!!
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും തിരികെ കോർമംഗലയിലേക്ക് വണ്ടി ഓടിക്കുമ്പോൾ ശിവയുടെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നു,
അപ്പാർട്ട്മെന്റിൽ ആൽബിയുടെയും സ്റ്റെല്ലയുടെയും പെരുമാറ്റം നോർമൽ ആയിരുന്നെങ്കിലും
' എന്തോ എവിടെയോ കൂടിച്ചേരാത്തത് പോലെ '
'സ്റ്റെല്ല പറഞ്ഞത് പ്രകാരം ആൽബിക്ക് തങ്ങളുടെ കാര്യത്തിൽ ചെറിയ സംശയം ഉണ്ട് പക്ഷേ എന്നിട്ടും തനിക്കൊപ്പം സ്റ്റെല്ലയെ തനിച്ചാക്കി കാറും കൊണ്ട് അവൻ പുറത്തു പോയിരിക്കുന്നു ? '
ഒരു കൈ കൊണ്ട് മസ്താങിന്റെ ഗിയർ ഫോർത്തിലേക്ക് മാറിയതും വാഹനം ഇരച്ചു കൊണ്ട് 80 ലേക്ക് കയറി,
' ഇടയ്ക്ക് തിരികെ വന്ന സമയമാണെങ്കിൽ അവന്റെ പെരുമാറ്റത്തിൽ പോലും തരിമ്പും സംശയം ഇല്ല, വളരെ നോർമൽ ആയ ഇടപഴുകലിൽ തന്നേ എന്തോ ഫിഷിങ് ഉള്ളതു പോലെ ? '
മസ്താങിന്റെ ഗിയർ ഫിഫ്ത്തിലേക്ക് മാറിയതും ഒരു കിംഗ് കോബ്രയുടെ, ഭയപ്പെടുത്തുന്ന മുരൾച്ചയോടെ 100 കിലോ മീറ്റർ സ്പീഡിൽ കേറി വാഹനം ഹൈവെയിൽ കൂടി ചീറി പാഞ്ഞു.
ഓരോന്ന് ആലോചിക്കുന്തോറും ശിവയുടെ മനസ്സ് ആകെ കലുഷിതമായി തുടങ്ങിയിരുന്നു
' താൻ അവിടെ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുൻപായി ഏകദേശം 5 മിനിറ്റോളം അവർ തനിയെ അടച്ചിരിക്കുന്നു, അതിനു ശേഷം ആൽബിൻ പുറത്തു വന്ന് ഫാമിലി എമർജൻസി എന്ന് പറയുന്നു വിത്ത് എ ഫക്കിംഗ് സ്മൈൽ, എന്തൊക്കെയോ മിസ്റ്റേക്ക് ഉള്ളതുപോലെ '
ശിവയുടെ ഉള്ളിൽ നിന്ന് ഒരു ചിന്ത പുകഞ്ഞു വരാൻ തുടങ്ങി, അവന്റെ മനസ്സിൽ കലുഷിതമായ ചിന്തകൾ ഉടലെടുക്കുന്നതനുസരിച്ച് മസ്താങിന്റെ സ്പീഡ്
💬 Comments
View all comments