Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
കൂടിക്കൊണ്ടിരുന്നു,
ട്രാഫിക്ക് ഇല്ലാത്ത സൺഡേ ആയതിനാൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും സിൽക്ക് ബോർഡിലേക്ക് അവൻ 10 മിനിറ്റ് കൊണ്ട് വാഹനം ഓടിച്ചെത്തി,
സിൽക്ക് ബോർഡ് - മടിവാള ഓവർ ബ്രിഡ്ജ് കയറി സെന്റ് ജോൺസ് ട്രാഫിക്ക് എത്താറായപ്പോഴാണ് ശിവയുടെ ഫോൺ അടിക്കാൻ തുടങ്ങുന്നത്, എടുത്തു നോക്കിയതും മറു തലക്കൽ ഭഗത് ആണ്
" ഹലോ ഭഗത് പറ.."
" ചേട്ടാ എവിടെയാ ഉള്ളത്..??"
" എത്താറായിട്ടുണ്ട് , സിൽക്ക് ബോർഡ് പാസ് ചെയ്തു, എന്താ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ..??"
" ചേട്ടാ ഒരു ന്യൂസ് കിട്ടിയിട്ടുണ്ട്, എത്രയും പെട്ടെന്ന് ഷെയർ ചെയ്യാൻ വിളിച്ചത് ആണ് "
" ഭഗത് ഞാൻ ട്രാഫിക്കിലാണ് ഒരു 10 മിനിറ്റ് കൊണ്ട് കോർമംഗല എത്തും "
" ശരി ചേട്ടാ "
ശിവ പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലായതോടെ അവൻ പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു,
സെന്റ് ജോൺസ് ട്രാഫിക്കിൽ കിടക്കുമ്പോൾ ശിവയുടെ മനസ്സ് പിന്നെയും പുറകോട്ട് പറഞ്ഞു,
' ഇന്ന് രാവിലെ അയച്ച മെസ്സേജുകൾക്ക് റിപ്ലൈ തരാതിരുന്നതും , അതിനു ശേഷം വാട്സാപ്പിൽ ഇങ്ങോട്ട് അയച്ച മെസ്സേജിനെ പറ്റിയും ചോദിപ്പോൾ കുറച്ച് സമയം എടുത്താണ് സ്റ്റെല്ല മറുപടി തന്നത്, ഒരു പക്ഷേ കോൾ മ്യൂട്ട് ചെയ്തിരിക്കാം അത് എന്തുകൊണ്ടായിരിക്കാം..???? '
ഓരോന്ന് ചിന്തിച്ച് ശിവയുടെ കാർ മുന്നോട്ടു ഓടിക്കൊണ്ടിരുന്നതും , കോർമംഗല സെക്കൻഡ് ഫേസിലേക്ക് പ്രവേശിച്ച് തന്റെ വലിയ അപ്പാർട്ട്മെന്റിന് മുമ്പിലേക്കായി നിന്നു,
കാർ വന്ന് കയറിയതും അവന്റെ സെക്യൂരിറ്റി ഗാർഡ്സ് വന്ന് ഡോർ തുറന്നു കൊടുത്തു, ശിവ അതു പോലെ തന്നെ നടന്നു കയറി രണ്ടാം നിലയിൽ എത്തിയതും, അവിടെ സ്വാമിയും ഭഗത്തും ഉണ്ടായിരുന്നു.
ശിവ വന്ന് കയറിയതും രണ്ട് പേരും ഒരുമിച്ച് എഴുനേറ്റു, അവൻ രണ്ടു പേരെയും വിഷ് ചെയ്ത ശേഷം നേരെ പോയി അലമാരയിൽ നിന്നും ഒരു ജാക്ക് ഡാനിയേലിന്റെ ബോട്ടിൽ പുറത്തേക്ക് എടുത്തു,
" സ്വാമി ഒഴിക്കട്ടെ..?? "
" വേണ്ട ശിവ മദ്യം വിഷമാണ് "
" സ്വാമി രണ്ടും കൂടി വേണോ..?? "
💬 Comments
View all comments