0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4640

ചിരിച്ചു കൊണ്ട് ശിവ രണ്ട് ഗ്ലാസിലേക്ക് മദ്യം പകർന്നു, ശേഷം ഒരു ഗ്ലാസ് സ്വാമിക്ക് കൈ മാറിയതും സ്വാമിയും ചിരിച്ചു കൊണ്ട് അത് വാങ്ങി, പരസ്പരം ഒന്ന് മുട്ടിച്ചതും രണ്ട് പേരും സിപ്പ് എടുത്ത് തുടങ്ങി.

" എന്താ ഇൻഫർമേഷൻ ഉണ്ട് എന്ന് പറഞ്ഞത്..?? "

" ചേട്ടാ മലേഷ്യയിലെ പ്രശ്നങ്ങൾ ഏകദേശം തീർന്നിട്ടുണ്ട് എന്ന് തോന്നുന്നു "

" അതെന്താ അങ്ങനെ തോന്നാൻ..?? "
ശിവ സംശയത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി

" ശിവ, മെലാക്കയിൽ നിന്നും നമ്മുടെ ആൾക്കാർ വിളിച്ചിരുന്നു അവിടെ നിന്നും സാം ബ്രദർസിന്റെ ഗ്യാങ്ങ് പൂർണമായും പിന്മാറി എന്നാണ് പറയുന്നത്, മാത്രമല്ല ജോർജ് ടൗണിൽ ഫിദാൻ ഗ്രൂപ്പ് ഒതുങ്ങിയിരിക്കുന്നു, "
ഇത്തവണ മറുപടി കൊടുത്തത് സ്വാമി ആണ്, ഒന്ന് നിർത്തിയതിന് ശേഷം സ്വാമി വീണ്ടും തുടർന്നു..
" എനിക്ക് തോന്നുന്നത്, ലാസ്റ്റ് ടൈം അവർ നമ്മുടെ പ്രോപ്പർട്ടികൾ അടിച്ചു തകർത്തതിനു ശേഷം, നമ്മൾ തിരിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ലാലോ..?? ചിലപ്പോൾ അതൊക്കെ കൊണ്ടാവാം "
അതേ സമയം ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം നിറച്ച് ശിവ, സ്വാമിയുടെ അരികത്തായി വന്നിരുന്നു.

സംസാരത്തിനിടയിലും അവർ രണ്ടുപേരും ടിവിയിൽ ഡിസ്കവറി ചാനലിൽ നടക്കുന്ന ഒരു പ്രോഗ്രാമിലേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഏതോ ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു വേട്ടയാടലിന്റെ ദൃശ്യമാണ് അതിൽ ഓടിക്കൊണ്ടിരുന്നത്,

" ചേട്ടാ ഞാൻ ചുമ്മാ പറയുന്നതല്ല നമ്മുടെ ആൾക്കാർ കൺഫോം ചെയ്തിരിക്കുകയാണ് അവർ തിരിച്ചു പോയിട്ടുണ്ട് എന്ന്.."
വീണ്ടും ഭഗത്ത് സംസാരിച്ചു തുടങ്ങി

" എങ്ങനെ ഉറപ്പിക്കാൻ പറ്റും ഭഗത്ത് ..?? "
ശിവ ടിവിയിൽ നിന്നും കണ്ണ് എടുക്കുന്നില്ല.

" ചേട്ടന്റെ നിർദേശ പ്രകാരം നമ്മുടെ ആൾക്കാർ അവരെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു, കുറച്ചു നാൾ മുമ്പ് ഏതോ ഒരു പയ്യനെയും അവന്റെ ഭാര്യയെയും ഇവർ പിടിച്ചു കൊണ്ട് പോയിരുന്നു , അതൊരു കിഡ്നാപ്പിംഗ് ആയിട്ടായിരുന്നു പോലീസ് ഫയൽ ചെയ്തത് പക്ഷേ.."

" പക്ഷേ..?? "

"അവന്മാർ ആ പെണ്ണിനെ തീർത്തു കളഞ്ഞു, ഏതോ ഓവൂ ചാലിൽ നിന്നാ ബോഡി കിട്ടിയത്, പോലീസ് കേസെടുത്തു

💬 Comments

View all comments