Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
, അതിനു ശേഷം അവരുടെ ഭാഗത്തു നിന്ന് പൊതു ജനങ്ങൾക്കോ നമ്മൾക്കോ അല്ലെങ്കിൽ മറ്റാർക്കും പ്രശ്നം ഉണ്ടാകുന്ന രീതിയിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.."
ഭഗത്ത് ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു
" പിന്നെ മലേഷ്യയിൽ അവരുടെ സാന്നിധ്യം ഉണ്ടെന്ന് നമ്മൾ വിചാരിക്കുന്ന പ്രദേശങ്ങളിൽ എല്ലാം ഗ്യാങ്ങ് ആക്ടിവിറ്റി പറ്റെ കുറഞ്ഞതും എല്ലാം വച്ചുനോക്കുമ്പോൾ അവർ തിരിച്ചു പോയിട്ടുണ്ടാവാനാണ് സാധ്യത "
ഭഗത്ത് പറഞ്ഞു നിർത്തിയതും ശിവ കുടിച്ചു തീർത്ത ഗ്ലാസ് നെഞ്ചിൽ കൂടി ഉരുട്ടി കൊണ്ടിരുന്നു,
" ഒരു മിനിറ്റ്, ഇതൊന്ന് കാണട്ടെ "
ശിവ ഡിസ്കവറി ചാനലിലെ വേട്ടയാടൽ രംഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധയോടെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു,
" ആ പെണ്ണിന്റെ ഹസ്ബൻഡ് കേസ് കൊടുത്ത് ആണെന്ന്....."
"ഷ്ഷൂൂൂ..!! "
ഭഗത്തിനോട് സംസാരിക്കരുതെന്ന് ചുണ്ടിൽ കൈ വച്ച് ആംഗ്യം കാണിച്ച ശേഷം ശിവയുടെ നോട്ടം ടി വി സ്‌ക്രീനിലെക്ക് മാത്രമായി ,
സ്വാമിയും ശിവയും ഒരുപോലെ തന്നെ സ്ക്രീനിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ ആവേശകരമായത് എന്താണ് എന്ന ആകാംക്ഷയിൽ ഭഗത്തും ടിവി സ്‌ക്രീനിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു,
അതേ സമയം സ്ക്രീനിൽ ഒരു കരിമ്പുലി അതിന്റെ ഇരയെ ലക്ഷ്യം വെച്ച് കഴുത്തിൽ തന്നേ പിടി മുറുക്കി ആക്രമിക്കാൻ, എറ്റവും ശരിയായ സമയം നോക്കി പതിയെ കാലടികൾ പുറകോട്ടു വയ്ക്കുകയായിരുന്നു....!!!
ശത്രുവിന്റെ സാന്നിധ്യം അറിയാതെ അപകടം ഒഴിഞ്ഞു എന്ന് ആശ്വസിച്ചിരുന്ന ഇരയെ, ഒറ്റ കുതിപ്പിൽ തന്നെ തീർക്കാൻ എന്ന വണ്ണം ആ കരിബുലി ഓരോ ചുവടുകളായി പുറകോട്ട് വെച്ച് തക്കം പാർത്ത് മറഞ്ഞിരുന്നു..!!
വിഷ്വൽ അവസാനിച്ചതും ശിവ സ്വാമിയേ ഒന്ന് തിരിഞ്ഞു നോക്കി, കിംഗ്സ് സിഗരറ്റിന്റെ പുക ചുരുളുകൾ പുറത്തേക്ക് വിട്ടതും സ്വാമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..!!
ഉച്ച കഴിഞ്ഞ് വന്ന മഴ ചെറുതായി ഇലക്ട്രോണിക് സിറ്റിയെ നനച്ചു പോയതിനാൽ തണുപ്പ് വല്ലാതെ പടർന്നു തുടങ്ങി,
ആളുകൾ കുടയും ചൂടി അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുന്നു, ചിലയിടങ്ങളിൽ കരണ്ട് പോയിരിക്കുന്നു അതേ സമയം ആൽബിയുടെ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ ഒരു പുതപ്പിനടിയിൽ ആൽബിയും സ്റ്റെല്ലയും അവരുടെ ഏറ്റവും നല്ല നിമിഷങ്ങളെ
💬 Comments
View all comments