Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
ആ പറഞ്ഞോ ഞാൻ ഫ്രീയാണ്.." സ്റ്റെല്ലയിലും ആകാംക്ഷ മൊട്ടിട്ടു തുടങ്ങിയിട്ടുണ്ടായിരുന്നു,
" എടി കഴിഞ്ഞ ദിവസം ഞാൻ നിന്റെ വീട്ടിൽ വന്നില്ലായിരുന്നൊ, അപ്പോൾ ആൽബി..."
" ശിവ സോറി, ആൽബി വന്നു എന്ന് തോന്നുന്നു ഞാൻ പിന്നെ വിളിക്കാം കേട്ടോ " സ്റ്റെല്ല കൈ വീശി കാണിച്ച് പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു,
ആൽബി പുറത്തുണ്ട് എന്ന് മനസ്സിലായതും അവൾ വേഗം പോയി ഡോർ തുറന്നു കൊടുത്തു.
" ആൽബി ആൽബി.. കൺഗ്രാറ്റ്സ് "
ഡോർ തുറന്നതും സ്റ്റെല്ല ആൽബിയെ കെട്ടിപ്പിടിച്ചു, അവളെ തിരികെ കെട്ടിപ്പിടിച്ച് കൊണ്ട് അതേ പോലെ തന്നെ പുറകോട്ട് നടന്ന് ആൽബി ഹാളിലേക്ക് വന്നു,
" പറ എക്സാം എങ്ങനെയുണ്ടായിരുന്നു പറ വേഗം പറ വേഗം പറ..."
പെണ്ണിന്റെ കൊഞ്ചലോടെയുള്ള തുള്ളിച്ചാട്ടങ്ങൾ കണ്ടതും, ആൽബി അവളെ കെട്ടിപ്പിടിച്ച് നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു,
" എല്ലാം അടിപൊളിയായിരുന്നു "
" അത് വെറുതെയല്ല ഞാൻ പ്രാർത്ഥിച്ചിട്ടാ "
" അപ്പോൾ ഞാൻ പഠിച്ചതിനും പ്രിപ്പയേർഡ് ആയതിനുമൊന്നും ഒരു വിലയുമില്ല പെണ്ണേ "
" അങ്ങനെയല്ല താൻ പാതി ദൈവം പാതി എന്നാണല്ലോ "
സ്റ്റെല്ലയും വിട്ടുകൊടുത്തില്ല.
" എന്നാൽ എന്റെ പാതി പോയിട്ട് കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്ക്, ബാക്കി ഞാൻ വന്നിട്ട് പറയാം "
ആൽബി അതും പറഞ്ഞ് റൂമിലേക്ക് കയറി ബാഗും മറ്റു കാര്യങ്ങളും എടുത്ത് വച്ച ശേഷം ഒരു ടർക്കിയും എടുത്ത് നേരെ വാഷ് റൂമിലേക്ക് കയറി,
അവൻ ഇറങ്ങുമ്പോഴേക്കും സ്റ്റെല്ലാ ബ്രഡ് ഓംലെറ്റും കോഫിയും റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു, ടേബിളിൽ അതെല്ലാം തയ്യാറാക്കിവെച്ച് അവനെയും കാത്ത് സ്റ്റെല്ല ഫോൺ നോക്കിയിരുന്നു.
ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് വാഷ് റൂമിൽ നിന്നും ടർക്കിയും ചുറ്റി പുറത്തേക്ക് ഇറങ്ങിയതും ആൽബി ടേബിളിൽ നിന്നും ഒരു ബ്രെഡ് പീസ് എടുത്ത് വായിലേക്ക് വെച്ച ശേഷം റൂമിലേക്ക് പോയി,
ഡ്രസ്സ് മാറി തിരികെ വന്നതും അവൻ സ്റ്റെല്ലക്ക് വശത്തായി ഇരുന്നു, അവൾ രണ്ടുപേർക്കും ഉള്ള കോഫി ഗ്ലാസ്സുകളിലേക്ക് മാറ്റി
" പെണ്ണേ കൂടുതൽ കാര്യങ്ങളും ചോദിച്ചത്
💬 Comments
View all comments