Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
സ്റ്റെല്ല നേരെ പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം പുറത്തേക്ക് എടുത്തു ,
ശ്വാസം എടുത്ത് വിട്ട് റിലാക്സ് ആയി വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബി അവളുടെ അടുത്തേക്ക് വന്ന് സ്ലാബിലേക്ക് ചാരിൽ നിന്നു,
" എന്താ ആൽബി, എന്തോ ഉണ്ടല്ലോ..?? " അവന്റെ മുഖത്തെ കള്ള ലക്ഷണം അവൾ കയ്യോടെ പിടിച്ചു,
" അടുത്ത സാറ്റർടെ ഫ്രീ ആണോ..??"
" ആണെങ്കിൽ..??"
" ആണെങ്കിൽ നമുക്ക് ഒരു ഇടം വരെ പോകാനുണ്ട് "
ആൽബിയുടെ സംസാരത്തിൽ നിന്നും അവൻ മാധവിനെ വിളിച്ച് സംസാരിച്ചു എന്ന് അവൾക്ക് മനസ്സിലായി,
"ആൽബി കാര്യമായിട്ടാണോ..??"
" അതേ പെണ്ണേ ,മാധവ് ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ട് കോർമംഗലക്ക് അടുത്ത് ആടുഗുടി എന്ന് പറയുന്ന സ്ഥലത്താണ്, ഇവിടെ നിന്നും ഏകദേശം 30-35 മിനിറ്റോളം യാത്ര ഉണ്ടാകും, ഈ സാറ്റർഡേ പോകാം എന്നാ ഞാൻ വിചാരിക്കുന്നത്, എന്താ നിന്റെ അഭിപ്രായം..??"
ആൽബിയുടെ ചോദ്യത്തിന് സ്റ്റെല്ല വാട്ടർ ബോട്ടിലും കയ്യിൽ പിടിച്ച് എന്തോ ഒന്ന് ആലോചിച്ചു നിന്നു,
" ആൽബി ഈയാഴ്ച ശരിയാവില്ല നമുക്ക് അടുത്ത ആഴ്ച നോക്കാം "
"അതെന്തു പറ്റി..?? "
പെട്ടെന്നുള്ള അവളുടെ മാറ്റം ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല,
" അത് മിക്കവാറും ഈ ആഴ്ചയിൽ എപ്പോഴെങ്കിലും എനിക്ക് പീരീഡ്സ് ആവും അതു മാത്രമല്ല ഈ കഴിഞ്ഞ സൺഡേ നമ്മൾ ശിവയെ കണ്ടുപിരിഞ്ഞതല്ലേ ഉള്ളൂ അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് അടുത്ത ആഴ്ച എപ്പോഴെങ്കിലും നോക്കാം "
"നിന്റെ ഇഷ്ടം പോലെ പെണ്ണേ "
അവൾ സമ്മതിച്ചത് തന്നെ വലിയ കാര്യമായി കണ്ട് സ്റ്റെല്ലയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം അവൻ റൂമിലേക്ക് പോയി,
ആൽബി പോയിക്കഴിഞ്ഞു കുറച്ചു സമയം സ്റ്റെല്ല സ്ലാബിലേക്ക് ചാരി കയ്യിലെ വാട്ടർ ബോട്ടിൽ നെഞ്ചോട് ചേർത്ത് പിടിച്ച് എന്തോ ആലോചിച്ചു കൊണ്ടിരുന്നു,
' എന്തായാലും വരുന്നിടത്ത് വച്ച് കാണാം ' അവളും എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.
സ്റ്റെല്ല പറഞ്ഞതു പോലെ ആഴ്ചയിൽ അവസാനം ആയപ്പോഴേക്കും അവൾക്ക് പീരിയസ് ആയിട്ടുണ്ടായിരുന്നു,
പീരിയഡ് ക്രാമ്പ്‌സ് അധികമായത് കൊണ്ടും കനത്ത
💬 Comments
View all comments