Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
മൂഡ് സ്വിംഗ്സ് ഉള്ളത് കൊണ്ടും തന്നെ, ചെറിയ കാര്യങ്ങളിലെ നെഗറ്റീവ് ടച്ച് പോലും പെണ്ണിനെ കാര്യമായി ബാധിക്കുമായിരുന്നു , അതുകൊണ്ടു തന്നെ ആൽബി കൂടുതൽ ഒന്നും ഈ വിഷയത്തെ പറ്റി അവളോട് സംസാരിക്കാൻ പോയില്ല
ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു , പരസ്പരം സംസാരിച്ചും ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും ഈ ലൈഫ് സ്റ്റൈൽ അവർ ഇപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്,
ശിവയെ തിരിച്ച് കിട്ടി ബന്ധം പഴയത് പോലെ ആയതിനാൽ സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതം പഴയത് പോലെ ഉഷാറായി തുടങ്ങിയിരുന്നു,
പതിവുപോലെ അവർ കാത്തിരുന്ന വീക്കെൻഡ് ആയിട്ടുണ്ടായിരുന്നു, അതിനോടകം സ്റ്റെല്ലയുടെ പീരിയട്സ് പൂർത്തി ആയിരുന്നതിനാൽ പ്ലാൻ പ്രകാരം ശനിയാഴ്ച്ച ദിവസം രാവിലെ അവർ ഇറങ്ങി,
പതിവ് പോലെ അന്ന മോളെ റോയ്സ് പാപ്പന്റെ അടുത്ത് ഏൽപ്പിച്ച് നേരെ ആ വഴിക്ക് പോവുകയാണ് അവർ ചെയ്തത്,
മടിവാളയിലെ സെൻറ് ജോൺസ് ട്രാഫിക്കിൽ കിടക്കുമ്പോൾ ആൽബി സ്റ്റെല്ലയെ ഒന്ന് ആകമാനം നിരീക്ഷിച്ചു,
ഒരു ചാര കളർ ജീൻസും ഇളം നീല കളർ ടോപ്പും ആണ് അവൾ ധരിച്ചിരിക്കുന്നത് മുടി പുറകിലേക്ക് പോണി ടെയിൽ കെട്ടി വച്ചിരിക്കുന്നു,
കുറഞ്ഞ ലിപ്സ്റ്റിക്കും കാതുകളിലെ സ്റ്റഡും എല്ലാം കൊണ്ടും പെണ്ണ് അത്യാവശ്യം സുന്ദരി തന്നെയാണ്,
കാർ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഏകദേശം 10 മിനിറ്റ് കൂടി ഓടിയതും വാഹനം ഒരു അപ്പാർട്ട്മെന്റിന്റെ കീഴിലേക്ക് കയറി നിന്നു..!!
" ഹലോ ഞങ്ങൾ ഇവിടെ അപ്പാർട്ട്മെന്റിനു താഴെ ഉണ്ട് "
ആൽബി മാധവിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കൂകയാണ്,
"ഒക്കേ റൂം നമ്പർ C12 അല്ലേ..?? " ആൽബിയുടെ ചോദ്യത്തിന് അപ്പുറത്ത് ശബ്ദം.
മാധവിനോട് ഫോണിൽ സംസാരിച്ച ശേഷം ഒരിക്കൽ കൂടി റിയർ വ്യൂ മീറ്ററിൽ നോക്കി അവൻ മുഖം ശരിയാക്കി,
" പെണ്ണേ എന്താ ഓക്കേ അല്ലേ..?? "
അവൻ സ്റ്റെല്ലയുടെ കൈകൾ തന്റെ കൈയിലേക്ക് ചേർത്ത് പിടിച്ചു.
" ഒക്കെയാണ് ആൽബി വാ പോകാം "
അതും പറഞ്ഞ് അവർ അവിടെ നിന്നും പുറത്തിറങ്ങി നേരെ ലിഫ്റ്റിലേക്ക് ചെന്ന് കയറി മൂന്നാം നിലയിലേക്ക് എത്തി,
C12
💬 Comments
View all comments