Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
തിരിച്ചു പോകുമ്പോൾ സ്റ്റെല്ലയെ വിളിച്ചു നോക്കിയെങ്കിലും അവൾ ഫോൺ എടുത്തില്ല.
എന്തായാലും എനിക്ക് അധികം സർപ്രൈസ് താങ്ങാനുള്ള ശേഷിയില്ല എന്തുണ്ടെങ്കിലും പെട്ടെന്ന്... പെട്ടെന്ന് അറിയണം അങ്ങനെ ഒരു ത്വര ഉള്ള മനുഷ്യനാണ് ഞാൻ.
വീട്ടിലെത്തിയപ്പോഴേക്കും സ്റ്റെല്ല എനിക്ക് മുന്നേ എത്തി കുളിച്ച് ഫ്രഷ് ആയിരുന്നു.
വന്നുകയറിയതെ ഞാൻ അവളോട് കാര്യം ചോദിച്ചു.
" ഡീ... എന്താ പറയാൻ ഉണ്ട്.. എന്ന് പറഞ്ഞത്..?? "
" വന്നിട്ട് ഒരു ചായ പോലും കുടിച്ചില്ലല്ലോ അതിനു മുൻപേ വിശേഷങ്ങൾ ചോദിക്കലാണോ...!! "
അവൾ ചുമ്മാ ആക്കി ചിരിച്ചു കൊണ്ടിരുന്നു.
" ആ നീ പറ നീ ഭയങ്കര സംഭവമാക്കി പറഞ്ഞതല്ലെ..? എനിക്ക് അത് അറിയാഞ്ഞിട്ട് ആകെ ഒരു വിമ്മിഷ്ടം "
" കുളിച്ചിട്ടു വാ..എന്നിട്ട് പറയാം...!! ഞാൻ ചായ എടുത്തു വെക്കാം "
സ്റ്റെല്ല അതും പറഞ്ഞു കിച്ചണിലേക്ക് പോയി.
ഞാൻ പെട്ടെന്ന് തന്നെ കുളിയും പൂർത്തിയാക്കി പുറത്തേക്ക് വന്നു അവൾക്ക് ഓപ്പോസിറ്റ് വന്നിരുന്ന് ചായക്കപ്പ് കയ്യിൽ എടുത്തു.
' എന്താണ് സംഭവം ' എന്ന് ചോദിച്ചതും അവൾ ക്കിടന്ന് ചിരിക്കാൻ തുടങ്ങി.
" എൻറെ ആൽബി ഞാൻ ഇതുപോലെ അടുത്തൊന്നും ചമ്മിയിട്ടില്ല "
" എന്ന പറ്റിയെ കാര്യം പറ ?? "
" ഞാൻ ഇന്ന് രാവിലെ ഒരു കെട്ടും കെട്ടി പോയതല്ലെ.. നേരത്തെ തന്നെ ഓഫിസിൽ എത്തുകെം ചെയ്ത്.. !! "
" എന്നിട്ട്.. "
ഞാൻ ആകാംഷയോടെ കഥ കേട്ട് കൊണ്ടിരുന്നു.
" ആം.. എന്നിട്ട്... നിനക്ക് ആദ്യമേ അറിയാമല്ലോ എനിക്ക് സിഗരറ്റ് വലിക്കുന്നത്
💬 Comments
View all comments