0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Author : Adheera Read All Parts 1052

തന്നെ എല്ലാം കൂടി എനിക്ക് അങ്ങ് കേറി പ്രോന്ത് പിടിച്ച്...പിന്നെ ഒരു വിധം ഒന്ന് സെറ്റ് ആയി..!! ഞാൻ പിന്നെ അവിടുന്ന് നേരെ പോയി ടീമിനെ എല്ലാം സെറ്റ് ആക്കി ഒരു കോഫി ഒക്കെ കുടിച്ച് റെഡിയായി വന്നപ്പോഴേക്കും ഞങ്ങൾക്ക് കേറേണ്ട സമയമായി... സോ എന്റെ എൻറെ മൈൻഡ് കുറച്ചു ടെൻഷനിൽ ആയിരുന്നു.. ഞാൻ പ്രസന്റേഷൻ ഹാളിൽ വന്നപ്പോൾ ആൾ അതാ അവിടെ ക്ലൈന്റ് സീറ്റിൽ ഇരിക്കുന്നു..!!!

" എന്താ...????? "

" യെസ്.. ഹീ വാസ് തെ ഫക്കിംഗ് ക്ലൈന്റ് ഐ വാസ് വൈറ്റിംഗ് ഫോർ.."
സ്റ്റെല്ല അത് പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.

" ഇതിപ്പോ സിനിമയിലെ പോലെ ട്വസ്റ്റ് ആയല്ലോ... എന്നിട്ട് എന്നിട്ട്.. ?? "

"എന്നിട്ട് എന്താ ആൾ എന്നെ കണ്ടതും ഒരു ചിരി ചിരിച്ചു...!! എനിക്ക് പിന്നീട് എന്റെ കോൺഫിഡൻസ് മൊത്തം ചോർന്നുപോയ അവസ്ഥയിലായിരുന്നു. പക്ഷേ പുള്ളിക്കാരൻ അതിനുശേഷം എന്നെ അറിയുകയില്ല എന്ന രീതിയിലാണ് പെരുമാറിയത്.. സത്യം പറയാലോ ഹീ വാസ് ടൂ പ്രഫഷണൽ..!! "

" എന്നാലും എന്റെ സ്റ്റെല്ലേ... ഇത്രയും വലിയ ഒരു അബദ്ധം..നിനക്കിനി പറ്റാൻ ഇല്ല..!! "
ഞാൻ അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു.

" ആൽബി അതുവരെ പ്രാക്ടീസ് ചെയ്തതും പഠിച്ചതും എല്ലാം മറന്നു ആകെ പെട്ട അവസ്ഥയിലായി പോയി ഞാൻ.. പിന്നെ ഒരു വിധം മീറ്റിംഗ് ഒക്കെ അറ്റൻഡ് ചെയ്ത്.. എങ്ങനെയോ തീർത്തു എന്ന് തന്നെ പറയാം..!!
പുറത്തിറങ്ങി ഞാൻ നേരെ കഫറ്റീരിയിലെക്ക് പോയി..!!

" രക്ഷപെട്ടോടി അല്ലേ..?? "
ഞാൻ ആക്കി ചിരിച്ചു കൊണ്ടിരുന്നു

" ആം..അങ്ങനെം പറയാം..!! അവിടെ ചെന്ന് ഒരു ചായയൊക്കെ കുടിച്ച് റസ്റ്റ് എടുക്കുന്ന സമയത്ത് ഈ പുള്ളി കഫെറ്റീരിയിലെക്ക് വരുന്നു ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. എന്റെ ടേബിളിൽ തന്നെ തിരിഞ്ഞിരുന്നു..!! "

" ആള് നിന്നേം മൈൻഡ് ചെയ്തിട്ടുണ്ടാവില്ല
അല്ലേ..?? "

" അങ്ങനെ ആരുന്നേൽ കുഴപ്പമില്ലായിരുന്നു..!! ഞാൻ അവിടുന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങിയതും പുള്ളി നേരെ എന്റെ അടുത്തേക്ക് വന്നു... എന്നിട്ട് എന്നോട് സോറി പറഞ്ഞു "

💬 Comments

View all comments