0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Author : Adheera Read All Parts 8.7K

സമയങ്ങളിൽ അതിനായി ക്യാഷ് ഇറക്കുന്നത് ഞങ്ങൾ തമ്മിൽ തർക്കത്തിന് കാരണമായിരുന്നെങ്കിലും അത് വലിയ പ്രശ്നങ്ങളിലേക്ക് പോയിരുന്നില്ല..!!

പിന്നെ പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു പെണ്ണല്ലേ അവർക്ക് ഇതിനോടല്ലേ പ്രിയം എന്നാൽ പിന്നെ  അങ്ങനെ തന്നെയാവട്ടെ എന്ന്..!!


ജീവിതത്തിന്റെ തിക്കും തിരക്കും എല്ലാം ആസ്വദിച്ച് പോയി കൊണ്ടിരിക്കുന്ന സമയം.. തുലാമാസം അവസാനിച്ച്.. മഞ്ഞു കാലത്തിന്റെ വരവ് അറിയിച്ച് എന്നോണം ബാംഗ്ലൂർ മെല്ലെ തണുത്ത് തുടങ്ങിയിരുന്നു...

സ്റ്റെല്ലയുടെ ഓഫീസിൽ ഇന്ന് ക്ലൈന്റ് വിസിറ്റ് ഉണ്ട് അതുകൊണ്ടു തന്നെ അവൾ തലേന്ന് രാത്രിയും അതിനുമുൻപുള്ള രാത്രിയും എല്ലാം പ്രൊജക്ടർ അവതരണത്തിനുള്ള ശക്തമായ തയ്യാർ എടുപ്പിൽ ആയിരുന്നു.

ഇന്നാണ് അവളുടെ ക്ലൈന്റ് വിസിറ്റും അവരുടെ പ്രൊജക്റ്റ് അവതരണവും.. വയലറ്റ് സാരിയിൽ അതി സുന്ദരിയായി തന്നെ ഇന്നവൾ ഒരുങ്ങിയിട്ടുണ്ട്.

" ആൽബി എങ്ങനെ ഉണ്ട്..? "

" നീ ഇത്രം സുന്ദരി ആയിട്ട് ഒരുങ്ങി..പോയാൽ ചിലപ്പോൾ ആരും പ്രസന്റേഷൻ ശ്രെദ്ധിച്ചെന്ന് വരില്ലാട്ടോ.."

"മതി മോനെ മതി..!! ഓവർ ആക്കണ്ടാ..!! "
എൻറെ പ്രേശംസ സുഖിച്ച് എങ്കിലും അവൾ അത് സമ്മതിച്ച് തന്നില്ല.

" ഞാൻ ഇറങ്ങാ.. ബൈ.."
ഞാൻ കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ വിളിച്ചു പറഞു അവൾ പോകാൻ തുടങ്ങി.

" ഓൾ തെ ബെസ്റ്റ് ഡിയർ "

"താങ്ക് യൂ മൈ ലവ് "
ചിരിച്ച് കൊണ്ട് അവൾ ഇറങ്ങി പോയി.

ഞാൻ എന്റെ തിരക്കുകളിലേക്കും തിരിഞ്ഞു.. ബാംഗ്ലൂരിൽ തണുപ്പ് അതികരിച്ച് തുടങ്ങിയിരുന്നു നട്ടുച്ചയ്ക്ക് പോലും ചെറിയ തണുപ്പുള്ള കാലാവസ്ഥ..!!

അവൾ പോയ പുറകെ ഞാനും പുറപ്പെടാൻ ആരംഭിച്ചു. എനിക്കിന്ന് ഓഫീസിലെ ജോലി സംബന്ധമായി

💬 Comments

View all comments