Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
ആണ് ഞാൻ മമ്മി എന്ന് വിളിക്കുന്ന ലിസി ആന്റിയും പാപ്പൻ റോയ്സും..!! മക്കൾ രണ്ട് പേരും പുറത്ത് ആണ്. പാപ്പന് ജോലി ഇവിടെ തന്നെ ആയതിനാൽ അവരും ഇലക്ട്രോണിക് സിറ്റിയിൽ നിന്നും വിട്ടുമാറി മടിവാളയിൽ താമസമാക്കിയിരിക്കിന്നു.
അടുത്തായത് കൊണ്ട് തന്നെ ഇടയ്ക്ക് ഞങ്ങളെ കാണാൻ വരുന്നതും അന്ന മോളുടെ കൂടെ സമയം ചെലവഴിക്കുന്നതും ആണ് അവരുടേ പ്രിയ വിനോദം.
ചില ദിവസങ്ങളിൽ അവർ അന്നയെ അങ്ങോട്ട് കൊണ്ടു പോവുകയും ചെയ്യും അപ്പോൾ രണ്ട് ദിവസം മൂന്നുദിവസം കഴിഞ്ഞ് മാത്രമേ അവളെ തിരിച്ചു ഇങ്ങോട്ട് വരികയുള്ളൂ..
ആ ദിവസങ്ങളിൽ ഞാനും സ്റ്റെല്ലയും കുഞ്ഞിന്റെ റെസ്പോൺസിബിലിറ്റി ഇല്ലാതെ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദിവസങ്ങൾ ആണ്.. പബ്ബിൽ ആയിട്ടും..ഷോപ്പിംഗും അങ്ങനെ അങ്ങനെ..!!
പണ്ടൊക്കെ രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ പോയിക്കൊണ്ടിരുന്ന ഞാൻ ഇപ്പോൾ രണ്ടുമാസം മൂന്നുമാസം കൂടുമ്പോഴാണ് നാട്ടിൽ പോകുന്നത്.
പോകുമ്പോൾ എല്ലാവരും ഉള്ളതുകൊണ്ട് അതൊരു വലിയ റെസ്പോൺസിബിളിറ്റി തന്നെയാണ് രണ്ടുപേരുടെയും ലീവ് മാച്ച് വരണം.
ചുരുക്കി പറഞ്ഞാൽ എല്ലാം കൊണ്ടും ഇവിടുത്തെ കൾച്ചറിനോട് മാച്ചായി ജീവിക്കുന്നു എന്ന് തന്നെ പറയാം.. സ്റ്റെല്ല ആണെങ്കിൽ അത്യാവശ്യം മോഡേൺ ഔട്ട് ഫിറ്റും അതിന് ഒത്ത ലൈഫ് സ്റ്റൈലും ആയാണ് ജീവിക്കുന്നത്..
രണ്ടുപേർക്കും അത്യാവശ്യം സാലറി ഉള്ളതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോകുന്നു
ഞങ്ങൾക്കിടയിൽ ഒരു ചെറിയ പ്രശ്നമായി വന്നിരുന്നത് അല്ലെങ്കിൽ എപ്പോഴും ഒരു തർക്കത്തിന് വഴി വച്ചിരുന്നത് ലക്ഷ്വറി സാധനങ്ങളോട് ഉള്ള അവളുടെ പ്രിയമായിരുന്നു...
അത്യാവശ്യം നല്ല ലക്ഷ്വറി ആയിട്ടുള്ള ബാഗും ഔട്ട് ഫിറ്റുകളും അതുപോലെതന്നെ ജ്വല്ലറിയും അവൾക്ക് അതിനോട് നല്ല പ്രിയമായിരുന്നു..
ചില
💬 Comments
View all comments