Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
ഉറപ്പു നൽകി...!!
അവരുടെ കുടുംബത്തിലേക്ക് കല്യാണത്തിന് ആലോചനയുമായി ചെന്നതും എൻറെ കുടുംബത്തിന് നാട്ടിൽ അത്യാവശ്യം പേരുള്ളതുകൊണ്ടും പിന്നെ എനിക്ക് നല്ലൊരു ജോലി ഉള്ളതുകൊണ്ടും തന്നെ വലിയ കുഴപ്പങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു നടന്നു അതിൽ തന്നെ ഏറ്റവും ഭാഗ്യമെന്ന് പറയാൻ അവളും ജോലി ബാംഗ്ലൂരിൽ തന്നെയായിരുന്നു.
അതുകൊണ്ടുതന്നെ അവളുടെ വീട്ടുകാർക്ക് ഞാനും ബാംഗ്ലൂരിൽ ആണെന്നുള്ളത് കുറച്ചു താൽപ്പര്യം ഉണ്ടാക്കി.. രണ്ടുപേർക്കും ഒരുമിച്ച് നിൽക്കാമല്ലോ..!!
വീട്ടുകാർ തമ്മിൽ സംസാരിച്ചതിനു ശേഷം ഞങ്ങൾ തമ്മിൽ ഒഫീഷ്യൽ ആയി കാണുന്ന ദിവസം എത്തി..!! ഞങ്ങൾക്ക് രണ്ടു പേർക്കും കുറച്ചു ദൂരം മാത്രമുള്ള പാലാ ടൗണിൽ വച്ചായിരുന്നു അന്ന് മീറ്റ് ചെയ്തത്...!!
വല്ലാത്ത നെഞ്ചിടിപ്പും ടെൻഷനോടെയും അവളെ കാത്ത് ഞാൻ അവിടെ തന്നെ ഇരുന്നു..!!
അതെ സമയം ഒരു മാലാഖയെ പോലെ വെള്ള കളർ ചുരിദാറിൽ പെണ്ണ് അവിടെക്ക് നടന്നു അടുത്തു... ശരിക്കും ഒരു കല്ലിൽ കൊത്തിയ ശില്പം പോലെ എന്ന് പറയാൻ മാത്രമുള്ള ഒരു പെണ്ണ് അഴക് തന്നെ ആയിരുന്നു.. അവൾ..!!
" ഹായ് എൻറെ പേര് ആൽബിൻ.. " ഞാൻ സ്വയം പരിചയപ്പെടുത്തി.
" സ്റ്റെല്ല.. " കൈകൾ നീട്ടി ഹസ്തദാനം നൽകി കൊണ്ട് സ്വയം പരിചയപ്പെടുത്തി എനിക്ക് മുന്നിലായി ഇരുന്നു..!! ഞങ്ങൾ പരസ്പരം തുറന്നു സംസാരിച്ചു.
" എന്നെ ആദ്യമായിട്ടല്ലേ കാണുന്നത് ? " ചെറിയ വിറയലോടെ ഞാൻ ചോദിച്ചു.
" അല്ല..!! "
" പിന്നെ ?? "
" അന്ന്.. നിങ്ങടെ നാട്ടിൽ കുരിശിന്റെ വഴിക്ക് വന്നപ്പോ കണ്ടിരുന്നു..! എന്നെ നോക്കുന്നതും പുറകെ തന്നെ വരുന്നതും ഞാൻ ശ്രെദ്ധിച്ചിരുന്നു " അവൾ ചെറിയ ചിരിയോടെ പറഞ്ഞു.
' എന്റെ കർത്താവേ.. ഞാൻ അവളുടെ മുന്നിൽ ആകേ ചൂളി പോയി.. ചമ്മിയ ചിരിയും ചിരിച്ചു അവിടെ തന്നെ ഇരുന്നു.
" ഞാൻ നോക്കുന്നത് കണ്ടിരുന്നോ..?? എന്നെ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടില്ലാലോ " വീണ്ടും ചെറിയ ചമ്മലോടെ ഞാൻ ചോദിച്ചു.
" അങ്ങനെ അങ്ങ് തിരിഞു നോക്കാൻ പറ്റോ.. പിന്നെ ഇതിവിടെ വരെ എത്തും എന്നെനിക്ക് അറിയില്ലായിരുന്നു.. " ഞങ്ങൾക്ക് മുന്നിലേക്ക് എത്തിയ ജൂസ് അവൾ കുടിക്കാനായി കയ്യിലെടുത്തു.
എന്റെ ചമ്മിയ മുഖം കണ്ട് അവൾക്ക് ചിരി പൊട്ടി.. പിന്നെ ഏകദേശം ഒന്നര മണിക്കൂറോളം ഞങ്ങൾ അവിടെ സമയം ചെലവഴിച്ചു.
പരസ്പരം കൂടുതൽ പരിചയപ്പെടുത്തി ഇഷ്ടങ്ങൾ ഒക്കെ പങ്കുവെച്ചു. ' ചിലർ പറയും
💬 Comments
View all comments