Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
ശ്രെദ്ധിച്ചിരുന്നു " അവൾ ചെറിയ ചിരിയോടെ പറഞ്ഞു.
' എന്റെ കർത്താവേ.. ഞാൻ അവളുടെ മുന്നിൽ ആകേ ചൂളി പോയി.. ചമ്മിയ ചിരിയും ചിരിച്ചു അവിടെ തന്നെ ഇരുന്നു.
" ഞാൻ നോക്കുന്നത് കണ്ടിരുന്നോ..?? എന്നെ തിരിഞ്ഞു നോക്കുന്നത് ഞാൻ കണ്ടില്ലാലോ " വീണ്ടും ചെറിയ ചമ്മലോടെ ഞാൻ ചോദിച്ചു.
" അങ്ങനെ അങ്ങ് തിരിഞു നോക്കാൻ പറ്റോ.. പിന്നെ ഇതിവിടെ വരെ എത്തും എന്നെനിക്ക് അറിയില്ലായിരുന്നു.. " ഞങ്ങൾക്ക് മുന്നിലേക്ക് എത്തിയ ജൂസ് അവൾ കുടിക്കാനായി കയ്യിലെടുത്തു.
എന്റെ ചമ്മിയ മുഖം കണ്ട് അവൾക്ക് ചിരി പൊട്ടി.. പിന്നെ ഏകദേശം ഒന്നര മണിക്കൂറോളം ഞങ്ങൾ അവിടെ സമയം ചെലവഴിച്ചു.
പരസ്പരം കൂടുതൽ പരിചയപ്പെടുത്തി ഇഷ്ടങ്ങൾ ഒക്കെ പങ്കുവെച്ചു. ' ചിലർ പറയും നമ്മുടെ വൈബിന് മാച്ചായ ഒരാളെ കിട്ടുന്നത് ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ' അങ്ങനെ ഒരാൾ തന്നെയായിരുന്നു എനിക്ക് സ്റ്റെല്ല...!!!
അവിടെ നിന്നും പോകുന്നതിനു മുൻപുള്ള അവളുടെ തിരിഞ്ഞു നിന്നുള്ള പുഞ്ചിരിയിൽ ഞാൻ ഗ്രീൻ സിഗ്നൽ കണ്ടു.
പിന്നെ കാര്യങ്ങൾ ഒക്കെ വളരെ എളുപ്പത്തിൽ തന്നെ മുന്നോട്ടു നടന്നു.. നാടോട്ടൊക്കെ വിളിച്ചുള്ള കല്യാണവും മാലി ദീവ്സിൽ വച്ചുള്ള ഹണിമൂൺ എല്ലാം കൂടി ഒരു അടിപൊളി സമയം തന്നെ ആയിരുന്നു.. അത്...!!
പിന്നീട് കല്യാണത്തിന് ശേഷം ഞങ്ങൾ രണ്ടുപേരും ബാംഗ്ലൂരിലേക്ക് തിരിച്ചു പോന്നു.. ഇപ്പോൾ മൂന്ന് വർഷം കഴിയുന്നു ഇവിടെ തന്നെ സെറ്റിൽഡ് ആയി രണ്ടുപേരും ജോലി ചെയ്തു ജീവിക്കുന്നു..!!
ഇവിടെ വന്നതിനു ശേഷം ഞങ്ങൾ ഒരുമിച്ച് പുറത്തു പോകുമ്പോഴൊക്കെ എൻറെ ഭാര്യയെ മറ്റുള്ളവർ നോക്കുന്നത്
💬 Comments
View all comments