Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
പോയിക്കൊണ്ടിരുന്ന ഞാൻ ഇപ്പോൾ രണ്ടുമാസം മൂന്നുമാസം കൂടുമ്പോഴാണ് നാട്ടിൽ പോകുന്നത്.
പോകുമ്പോൾ എല്ലാവരും ഉള്ളതുകൊണ്ട് അതൊരു വലിയ റെസ്പോൺസിബിളിറ്റി തന്നെയാണ് രണ്ടുപേരുടെയും ലീവ് മാച്ച് വരണം.
ചുരുക്കി പറഞ്ഞാൽ എല്ലാം കൊണ്ടും ഇവിടുത്തെ കൾച്ചറിനോട് മാച്ചായി ജീവിക്കുന്നു എന്ന് തന്നെ പറയാം.. സ്റ്റെല്ല ആണെങ്കിൽ അത്യാവശ്യം മോഡേൺ ഔട്ട് ഫിറ്റും അതിന് ഒത്ത ലൈഫ് സ്റ്റൈലും ആയാണ് ജീവിക്കുന്നത്..
രണ്ടുപേർക്കും അത്യാവശ്യം സാലറി ഉള്ളതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോകുന്നു
ഞങ്ങൾക്കിടയിൽ ഒരു ചെറിയ പ്രശ്നമായി വന്നിരുന്നത് അല്ലെങ്കിൽ എപ്പോഴും ഒരു തർക്കത്തിന് വഴി വച്ചിരുന്നത് ലക്ഷ്വറി സാധനങ്ങളോട് ഉള്ള അവളുടെ പ്രിയമായിരുന്നു...
അത്യാവശ്യം നല്ല ലക്ഷ്വറി ആയിട്ടുള്ള ബാഗും ഔട്ട് ഫിറ്റുകളും അതുപോലെതന്നെ ജ്വല്ലറിയും അവൾക്ക് അതിനോട് നല്ല പ്രിയമായിരുന്നു..
ചില സമയങ്ങളിൽ അതിനായി ക്യാഷ് ഇറക്കുന്നത് ഞങ്ങൾ തമ്മിൽ തർക്കത്തിന് കാരണമായിരുന്നെങ്കിലും അത് വലിയ പ്രശ്നങ്ങളിലേക്ക് പോയിരുന്നില്ല..!!
പിന്നെ പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു പെണ്ണല്ലേ അവർക്ക് ഇതിനോടല്ലേ പ്രിയം എന്നാൽ പിന്നെ അങ്ങനെ തന്നെയാവട്ടെ എന്ന്..!!
ജീവിതത്തിന്റെ തിക്കും തിരക്കും എല്ലാം ആസ്വദിച്ച് പോയി കൊണ്ടിരിക്കുന്ന സമയം.. തുലാമാസം അവസാനിച്ച്.. മഞ്ഞു കാലത്തിന്റെ വരവ് അറിയിച്ച് എന്നോണം ബാംഗ്ലൂർ മെല്ലെ തണുത്ത് തുടങ്ങിയിരുന്നു...
സ്റ്റെല്ലയുടെ ഓഫീസിൽ ഇന്ന് ക്ലൈന്റ് വിസിറ്റ് ഉണ്ട് അതുകൊണ്ടു തന്നെ അവൾ തലേന്ന് രാത്രിയും അതിനുമുൻപുള്ള രാത്രിയും എല്ലാം പ്രൊജക്ടർ അവതരണത്തിനുള്ള ശക്തമായ തയ്യാർ എടുപ്പിൽ ആയിരുന്നു.
ഇന്നാണ് അവളുടെ ക്ലൈന്റ് വിസിറ്റും അവരുടെ പ്രൊജക്റ്റ് അവതരണവും.. വയലറ്റ് സാരിയിൽ അതി സുന്ദരിയായി തന്നെ ഇന്നവൾ ഒരുങ്ങിയിട്ടുണ്ട്.
" ആൽബി എങ്ങനെ ഉണ്ട്..? "
" നീ ഇത്രം സുന്ദരി ആയിട്ട് ഒരുങ്ങി..പോയാൽ ചിലപ്പോൾ ആരും പ്രസന്റേഷൻ ശ്രെദ്ധിച്ചെന്ന് വരില്ലാട്ടോ.."
"മതി മോനെ മതി..!! ഓവർ ആക്കണ്ടാ..!! "
എൻറെ പ്രേശംസ സുഖിച്ച് എങ്കിലും അവൾ അത് സമ്മതിച്ച് തന്നില്ല.
" ഞാൻ ഇറങ്ങാ.. ബൈ.."
ഞാൻ കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ വിളിച്ചു പറഞു അവൾ പോകാൻ തുടങ്ങി.
" ഓൾ തെ ബെസ്റ്റ് ഡിയർ "
"താങ്ക് യൂ മൈ
💬 Comments
View all comments