Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മാത്രമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല സ്റ്റെല്ല,
അതു കൊണ്ട് തന്നെ കഴിക്കുമ്പോഴും ഒരു ടേബിളിനപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം ഒന്നും സംസാരിക്കാതെ രണ്ടു പേരും രണ്ടു ലോകത്തിലായിരുന്നു.
" സ്റ്റെല്ല ആ പയ്യൻ നിന്നോട് ഒരാളുടെ പേര് പറയുന്ന കേട്ടല്ലോ ഭഗത്ത് ആരാണ് അവൻ.?? ഇനി അവനാണോ നിൻറെ ബാഗിൽ പാക്ക് വെച്ചിരുന്നത്..?? "
ഒടുവിൽ ആൽബിൻ മൗനം വെടിഞ്ഞു
" ആൽബി എനിക്കും ഒരുപാട് കൺഫ്യൂഷൻ ഉണ്ട് ഭഗത്ത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു കൊളീഗ് ആണ്, ആൾക്കുവേണ്ടി കൊണ്ടുവന്ന പൊതി ആണ് എന്റെ കയ്യിൽ മാറി തന്നു , എനിക്ക് പകരം മറ്റൊരു സ്ത്രീയാണ് അത് മേടിക്കാൻ വേണ്ടി വരേണ്ടിയിരുന്നത് എന്നൊക്കെയാണ് അവൻ ആദ്യം പറഞ്ഞത്, എന്തായാലും അതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്കറിയില്ല, നാളെ ഭഗത്തിനെ ഒന്ന് കണ്ട് സംസാരിക്കണം എന്നിട്ട് ഞാൻ കൂടുതൽ കാര്യങ്ങൾ ആൽബിയോട് പറയാം "
ഉറച്ചു നിൽക്കാത്ത മനസ്സിലും അവൾ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് തൽക്കാലം ആൽബിയുടെ ചോദ്യങ്ങളിൽ നിന്നും ഒഴിവായി,
കാണണമെന്നും സംസാരിക്കണമെന്നും അവൾ ഉറപ്പിച്ചിരുന്നു പക്ഷേ അത് ഭഗത്തിനെ ആയിരുന്നില്ല...!!
" ഹാ.. എന്തായാലും നീ ഒന്ന് കണ്ട് സംസാരിച്ചു നോക്ക്, എന്നിട്ട് ആ പയ്യൻ പറഞ്ഞതുപോലെ എങ്ങാനും മാറി തന്നതാണെങ്കിൽ നമുക്ക് അവരുടെ പേരിൽ പോലീസ് കേസ് ഫയൽ ചെയ്യാം "
" ആം ആൽബി ഞാൻ എന്തായാലും ഒന്ന് സംസാരിച്ചു കൺഫോം ആക്കട്ടെ "
കൂടുതൽ ചോദ്യോത്തരങ്ങളിലേക്ക് പോകാതെ അവൾ വീണ്ടും ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ
💬 Comments
View all comments