0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 16.1K

പക്ഷേ താൻ ഒരുപാട് ആഗ്രഹിച്ചു  ചെല്ലുമ്പോൾ മാധവ് അതിന് തയ്യാറായില്ലെങ്കിലോ..??
അല്ലെങ്കിൽ സായാ താല്പര്യപ്പെട്ടില്ലെങ്കിലൊ..?? അവളോട് ഒന്ന് ഒറ്റയ്ക്ക് സംസാരിച്ചാൽ ചിലപ്പോൾ തന്റെ ആഗ്രഹം നടന്നേക്കും അതിനെ മാധവ് അവിടെ ഉണ്ടെങ്കിൽ നടക്കില്ല.

ഓരോന്ന് ആലോചിച്ചും മനസ്സിൽ ഒരുപാട് പ്രേതീക്ഷകൾ നെയ്ത് കൂട്ടിയും അവൻ ഡ്രൈവിംഗ് ചെയ്തു കൊണ്ടിരുന്നു,  തീരക്കുകളും ആളും ബഹളവും ഇല്ലാത്ത സൺ‌ഡേ ആയതിനാൽ  ഏകദേശം 30 മിനിറ്റ് കൊണ്ട് തന്നെ ആൽബിന്റെ കാർ മാധവിന്റെ അപ്പാർട്ട്മെന്റിന്റെ മുമ്പിലെക്ക് എത്തി,
വാഹനം സൈഡ് ആക്കി അകത്തേക്ക് പോകുന്നതിനു മുന്നായി ആത്മവിശ്വാസം കൂട്ടാനായി  ശ്വാസം വലിച്ചു വിട്ടു കൊണ്ടിരുന്നു ,
പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങുന്നതിനു മുന്നായി ആൽബിന്റെ ഫോണിലേക്ക് മാധവിന്റെ കോൾ വന്നു,
" ഹലോ ആൽബിൻ എത്തിയോ..?? "

"  ആ മാധവ് ഞാൻ എത്തുന്നതേയുള്ളൂ.." അവൻ വളരെ ശാന്തമായി തന്നെ മറുപടി കൊടുത്തു,

" ആൽബിൻ എനിക്കൊന്ന് പുറത്തേക്കിറങ്ങേണ്ട ആവശ്യമുണ്ട് ഞാൻ ജസ്റ്റ് ഒന്ന് പോയിട്ട് വരാം,  താൻ എന്തായാലും ഫ്ലാറ്റിലേക്ക് കയറിക്കോ "
നിനച്ചിരുന്നത് പോലെ മാധവിന്റെ വായിൽ നിന്നും ആ വാക്കുകൾ കേട്ടതും ആൽബിന്റെ നെഞ്ചിൽ എക്സൈറ്റ്മെന്റ് കൊണ്ട് നിറയാൻ തുടങ്ങി,

കാറിൽ നിന്നും ഇറങ്ങാതെ അവൻ മാധവ് പുറത്തേക്ക് വരാൻ ആയി  കാത്തു നിന്നു, സമയത്തിന് വല്ലാത്ത ഇഴച്ചിൽ പോലെ,
ഫോണടുത്ത്  യൂട്യൂബിൽ ഒരു ഗാനം ഓടി തുടങ്ങിയതും അവൻ കാർ സീറ്റ് പുറകോട്ട് ആക്കി അതിലേക്ക് ചാഞ്ഞു കിടന്നു,

5 മിനിറ്റ് കൂടി കഴിഞ്ഞതും  മാധവിന്റെ  ബുള്ളറ്റ് പുറത്തേക്ക് ഇറങ്ങി ഗേറ്റ് കടന്നു മുന്നോട്ടു പോയി,

💬 Comments

View all comments