Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
എന്തായാലും അവൾ പറഞ്ഞതുപോലെ ഭഗത്തിനെ നാളെ കണ്ട് സംസാരിച്ച് എല്ലാം ക്ലിയർ ആവട്ടെ അതിനു ശേഷം പഴയതുപോലെ കാര്യങ്ങൾ ശരി ആക്കിയെടുക്കാം '
പതിവു പോലെ മറ്റു കാര്യങ്ങളുമായി ആ ദിവസം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു വൈകുന്നേരം ഏകദേശം നാലു മണി ആയതും ആൽബിൻ കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി,
" പെണ്ണേ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം.."
" ആൽബി എങ്ങോട്ടാ പോകുന്നത്..? "
" ഒന്നുമില്ല എന്റെ ഒരു സുഹൃത്ത് ഇവിടെ ഇലക്ട്രോണിക് സിറ്റിയിൽ വന്നിട്ടുണ്ട് അവനെ ഒന്ന് കണ്ടിട്ട് വരാം.."
ആൽബി ഒരു കള്ളം പറഞ്ഞു ഒപ്പിക്കാൻ ശ്രെമിച്ചു,
" കുടിക്കാനുള്ള പോക്കാണോ..?? "
" ഒന്ന് പോയെ പെണ്ണേ അതിന് കള്ളം പറഞ്ഞു പോകേണ്ട കാര്യമുണ്ടോ, ഞാൻ എന്തായാലും പെട്ടെന്ന് വരാം "
അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ ആൽബി പതിയെ പുറത്തേക്ക് നടന്നു,
മുന്നോട്ട് നടക്കുമ്പോൾ അവന്റെ ചങ്കിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു, ഒരു കള്ളം പറഞ്ഞ് പുറത്തിറങ്ങിയതിന്റെ ടെൻഷൻ ആൽബിയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു,
സ്റ്റെല്ല കൂടുതൽ ഒന്നും ചോദിക്കാത്തത് കൊണ്ടും അധിക നേരം അവിടെ നിൽക്കാത്തത് കൊണ്ടും അവൻ സേഫ് ആയി തന്നെ മുന്നോട്ടു പോയി...!!
കാർ പുതിയ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു മാധവിന്റെ അപ്പാർട്മെന്റ് ആയിരുന്നു അവന്റെ ലക്ഷ്യം, ഗൂഗിൾ മാപ്പിൽ ഒരിക്കൽ അയച്ച ലൊക്കേഷന്റെ സഹായത്തോടെ ആൽബിന്റെ പോളോ ജിറ്റി മുന്നോട്ടു ഓടി ക്കൊണ്ടിരുന്നു,
വാഹനം കോർമംഗല പിന്നിട്ട് വീണ്ടും മുന്നോട്ടു പോകുന്തോറും ആൽബിന്റെ മനസ്സിൽ പല വിധ ചിന്തകൾ ആയിരുന്നു,
ഒരു
💬 Comments
View all comments