Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
കണ്ട് സംസാരിക്കേണ്ട കാര്യമുണ്ട്, എപ്പോഴാണ് ഒന്ന് കാണാൻ പറ്റുക..?? "
" എന്താ ഇത്ര എമർജൻസി..? "
സ്റ്റെല്ലയുടെ സംസാരത്തിൽ ശിവക്കും ഒരു പന്തികേട് തോന്നിയിരിക്കണം.
" അതൊക്കെ കണ്ടിട്ട് പറയാം, എപ്പോഴാ കാണാൻ പറ്റുകാ..?? "
" ഞാൻ ഈ ഒരാഴ്ച ഇവിടെ തന്നെയായിരിക്കും, എന്തായാലും ഈ ആഴ്ച നടക്കില്ല പിന്നെ നെക്സ്റ്റ് വീക്ക് തിങ്കളാഴ്ച്ച ആകുമ്പോൾ ഞാൻ വരുന്ന കാര്യത്തെപ്പറ്റി ആലോചിക്കുന്നുണ്ട്, പക്ഷേ അത് മുംബൈയിലെക്ക് വരികയുള്ളൂ , ബാംഗ്ലൂർക്ക് വരാൻ ചാൻസ് വളരെ കുറവാണ്"
ശിവയുടെ മറുപടി സ്റ്റെല്ലക്ക് തൃപ്തികരം ആയിരുന്നില്ല, അവനെ കണ്ടു സംസാരിക്കുന്നത് തനിക്ക് അത്യാവശ്യ കാര്യമാണ്, അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും അവനെ ബാംഗ്ലൂർക്ക് വരുത്തണമെന്ന് സ്റ്റെല്ലയുടെ ഉള്ളിൽ ഒരു ചിന്ത ഉയർന്നു,
" ശിവ മുംബൈ വരെ വരുന്ന നിനക്ക് എന്നെ കാണാൻ സമയമില്ലേ..?? "
" സ്റ്റെല്ല , അങ്ങനെ അല്ലാ.."
" മുംബൈയിൽ നിന്നും ബാംഗ്ലൂർക്ക് എത്ര സമയമുണ്ട്, ശരി നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല "
ശിവയോടെ കൂടുതൽ ചോദിക്കുന്നതിൽ കാര്യമില്ല എന്ന് സ്റ്റെല്ലക്ക് മനസിലായിരുന്നു, അവൾ പിന്നെ അധികം സംസാരിക്കാൻ താല്പര്യം കാണിച്ചില്ല,
അതേ സമയം സ്റ്റെല്ലയുടെ മൗനം ശിവയെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയിരുന്നു, അത് കൊണ്ട് തന്നെ അവർക്കിടയിൽ കനത്ത മൂകത തളം കെട്ടി നിന്നു,
" സ്റ്റെല്ലാ , ഞാൻ ബാംഗ്ലൂർക്ക് വരാം..!!! "
ശിവയുടെ മറുപടി കിട്ടിയതും സ്റ്റെല്ലയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
സമയം വീണ്ടും മുന്നോട്ടു ഓടി ക്കൊണ്ടേയിരുന്നു, ഇതിനിടയിൽ എപ്പോഴോ ആൽബിന്റെ എക്സാം റിസൾട്ട് വരുന്ന
💬 Comments
View all comments