Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ഡേറ്റ് ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ടായിരുന്നു,
ആൽബി അതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചതിനാൽ തൽക്കാലം സ്റ്റെല്ല അവന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപെട്ടിരുന്നു,
ശിവ വരാം എന്ന് ഏറ്റിരിക്കുന്നത് അടുത്ത ആഴ്ചയാണ്, ആൽബി ഇടക്കെല്ലാം ഓഫീസിലെ കാര്യങ്ങളും , ഭഗത്തിനെ കണ്ട് സംസാരിച്ചതിനെ പറ്റി എല്ലാം ചോദിക്കുമെങ്കിലും സ്റ്റെല്ല എന്തെങ്കിലും ഉത്തരം നൽകി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുമായിരുന്നു,
ശിവയെ കണ്ട് സംസാരിക്കുന്നത് വരെ ആൽബിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അവൾക്കും കഴിയുമായിരുന്നില്ല.
ആൽബിയുടെ വരാൻ പോകുന്ന ക്ലൈന്റ ഇന്റർവ്യൂയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ച് അവൾ പലപ്പോഴും വിഷയം തിരിച്ചു വിട്ടതിനാൽ, ആൽബിയും അതിലേക്ക് തന്നെ കൂടുതൽ ശ്രദ്ധ കൊടുത്തു,
ഇതിനിടയിൽ ആഴ്ചയിലെ ഓരോ ദിവസവും സ്റ്റെല്ല ഓഫീസിൽ പലയിടത്തായി ചില മുഖങ്ങൾ തിരഞ്ഞുവെങ്കിലും അവൾ തിരഞ്ഞ മുഖം മാത്രം എവിടെയും ഉണ്ടായിരുന്നില്ല....!!
പതിവു പോലെ അന്നൊരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം കഫ്റ്റീരിയൽ കുറച്ചു സമയം ഫോണിൽ നോക്കിയിരിക്കുകയായിരുന്നു സ്റ്റെല്ല, അവളുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യാൻ തുടങ്ങിയതും കണ്ട് കൊണ്ടിരുന്ന റീൽസ് അവൾ നിർത്തി വച്ചു,
ശിവ ആണ് വിളിക്കുന്നത്, അക്ഷമയോടെ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ ചേർത്തതും അവന്റെ ശബ്ദം,
" ഹലോ പെണ്ണേ.."
" ഹാ ശിവ പറ.."
"സ്റ്റെല്ല, എനിക്ക് തിങ്കളാഴ്ച്ച മുംബൈയിൽ മീറ്റിംഗ് ഉണ്ട്, അത് കൊണ്ട് ഞാൻ ഈ ശനിയാഴ്ച ബാംഗ്ലൂർക്ക് വരാമെന്നാണ് വിചാരിക്കുന്നത് താൻ അന്ന് ഫ്രീ ആയിരിക്കുമോ..?? "
" ആം ശനിയാഴ്ച ഓഫ് ആണ് എന്നാലും കുഴപ്പമില്ല, ഞാൻ ഇറങ്ങാം "
സ്റ്റെല്ലയുടെ
💬 Comments
View all comments