0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17K

ഡോറിനു മുന്നിൽ  സിനിമകളിൽ മാത്രം കണ്ട് പരിചയം ഉള്ള  മെഷീൻ  റൈഫിളുമായി കാവൽ നിൽക്കുന്ന സെക്യൂരിറ്റി ഗാർഡ്‌സ്..!!
എല്ലാം കൊണ്ടും  ഒറ്റ നോട്ടത്തിൽ തന്നെ ലക്ഷ്വറി എടുത്തു കാണിക്കുന്നു.

വാഹനം നിർത്തിയതും അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി,  അകത്ത് കടക്കുന്നതിന് മുന്നേ സെക്യൂരിറ്റീസ് അവരുടെ ബാറ്റ് കൊണ്ട് സ്റ്റെല്ലയെ മൊത്തമായി ചെക്ക് ചെയ്തു

"കമോൺ ഗയ്സ് ഡോണ്ട് നീഡ്  ട്ടു ചെക്ക് ഹേർ, ഷീ ഈസ് മൈ വുമൺ "
സ്റ്റെല്ലയുടെ ബാഗ് സെക്യൂരിറ്റ്സ് ചെക്ക് ചെയ്യുമ്പോഴായിരുന്നു ശിവ പുറത്തേക്ക് വന്നത്,
" സോറി സർ ആരെയും ചെക്ക് ചെയ്യാതെ അകത്തേക്ക് കടത്തി വിടരുത് എന്നാ സ്വാമി സാർ പറഞ്ഞിരിക്കുന്നത് "
അവരിൽ ഒരാൾ മറുപടി നൽകി,

"  ഈ സ്വാമിയുടെ ഒരു കാര്യം "
അപ്പോഴേക്കും സെക്യൂരിറ്റീസ് അവരുടെ  ചെക്കപ്പ് പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു,

"  പൊക്കോളു മാം "

"  താങ്ക്യൂ "
അവർക്ക് നേരെ ഒന്ന് തലയാട്ടിയതിനു ശേഷം സ്റ്റെല്ല നേരെ അകത്തേക്ക് നടന്നു,
അവളെ കണ്ടതും ശിവ നേരെ വന്ന് രണ്ടു കൈ നീട്ടിയതും, സ്റ്റെല്ല  അവന്റെ കൈകളിലേക്ക് കൈ ചേർത്ത് പിടിച്ചു,
ഒരു നിമിഷത്തിനു ശേഷം ശിവ  അവളുടെ  ഇടുപ്പിൽ ചേർത്ത് പിടിച്ച് സ്റ്റെല്ലയേം കൊണ്ട് അകത്തേക്ക് നടന്നു,

"  സുഖമായിരിക്കുന്നോ പെണ്ണേ..?? "

"യെസ് ശിവാ,  വലിയ കുഴപ്പമില്ലാതെ പോകുന്നു "

"എന്താ നിനക്കൊരു ടെൻഷൻ പോലെ..?? "
ശിവ അവളെ ഇടുപ്പിൽ ബലം കൊടുത്ത് അവനിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു,

" തോന്നുന്നുണ്ടോ ശിവ..??

💬 Comments

View all comments