Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
"
" ആ മുഖത്ത് ഉണ്ട് , എന്തോ കാര്യമായിട്ട് പ്രശ്നമുള്ളതുപോലെ, എന്താ പെട്ടെന്ന് കാണണം എന്നൊക്കെ പറഞ്ഞത്..?? "
ഒന്നിനു പുറകെ ഒന്നൊന്നായി ശിവയുടെ ചോദ്യങ്ങൾ,
അതിനു മറുപടി പറയാതെ സ്റ്റെല്ല അകത്തേക്ക് നടന്നു, ഉള്ളിൽ കടന്നതും അവൾ വീട് ഒട്ടാകെ ഒന്നു നിരീക്ഷിച്ചു,
" ശിവ കൊള്ളാമല്ലോ ആകെക്കൂടി ഒരു ലക്ഷ്വറി സെറ്റപ്പ് ആണല്ലോ.. ?"
"കുറച്ചു നേരത്തെ വരത്തില്ലായിരുന്നൊ..? എന്നാൽ പിന്നെ കുറച്ചു കൂടി നേരത്തെ അറിയാമായിരുന്നല്ലോ...."
ശിവക്ക് ഒരു ചിരി മാത്രം മറുപടി നൽകി, സ്റ്റെല്ല അവളുടെ ഇടുപ്പിൽ നിന്നും അവന്റെ കൈ പതിയെ എടുത്ത് മാറ്റി, ശേഷം അടുത്തുള്ള സോഫയിൽ ആയി ഇരുന്നു,
"നിന്നെ കാണണമെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട് ശിവ.."
" എന്ത് കാരണം, ഐ നോ സംതിങ് ഇസ് തെയർ, സോ നീ കാര്യം പറ "
" അന്നൊരിക്കൽ എന്റെ ബാഗിൽ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുത്തത് നിനക്ക് ഓർമ്മയുണ്ടോ..?? "
"യെസ് ഓർമ്മയുണ്ട് "
" കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ആ പയ്യനെ വീണ്ടും കണ്ടിരുന്നു "
അത് പറയുമ്പോൾ അവൾ റൂമിലെ ഒരു കണ്ണാടിയിൽ കൂടി ശിവയുടെ മുഖ ഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
"ആണോ എന്നിട്ട് അവൻ എവിടെ? എന്തെങ്കിലും പറഞ്ഞോ നിന്നോട്..?? " ശിവയുടെ ചോദ്യങ്ങൾക്ക് അവൾ പെട്ടെന്ന് മറുപടി ഒന്നും നൽകിയില്ല,
" ശിവ പോലീസിനോട് ആ കാര്യം അന്വേഷിക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് ഒന്നും ആയില്ലേ..??"
" പെണ്ണെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, എങ്കിലും അവരുടെ ഭാഗത്തുനിന്ന് വലിയ സപ്പോർട്ട്
💬 Comments
View all comments