0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.1K

ഒന്നും ഉണ്ടായിട്ടില്ല, ബാംഗ്ലൂർ പോലീസിന്റെ കാര്യം നിനക്കറിയാമല്ലോ.. "
ശിവ വളരെ കാഷ്വൽ ആയിട്ടായിരുന്നു മറുപടി പറഞത്

"എനിക്കറിയാം എന്നാലും ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു,

" നീ ആ പയ്യനെ കണ്ടിട്ട് എന്തായി അവൻ എന്തെങ്കിലും പറഞ്ഞൊ..?? "

" യെസ്..!!  ആരാണ് ചെയ്യിപ്പിച്ചത് എന്ന് വ്യക്തമായി എന്റെടുത്ത് പറഞ്ഞു "
സ്റ്റെല്ലയുടെ സ്വരം മാറി തുടങ്ങിയിരുന്നു, അത് ശിവയിലും ചെറിയ അമ്പരപ്പ് ഉണ്ടാക്കി.

" അതാരാണ്..?? "
ശിവയുടെ ചോദ്യത്തിൽ ഒരുപാട് ആകാംക്ഷയും അതുപോലെ മറ്റെന്തൊക്കെയോ വികാരങ്ങളും നിറഞ്ഞിരുന്നു,

"  അത് മറ്റാരുമല്ല ശിവ, നിന്റെ സന്തത സഹചാരിയായ ഭഗത്ത്  തന്നെയാണ് അവൻ പറഞ്ഞിട്ടാണ് ആ പയ്യൻ എന്റെ ബാഗിൽ കഞ്ചാവ് വെച്ചതും പോലീസ്  പിടിച്ചതും അവനാണ് ഇതിനു എല്ലാത്തിനും പിന്നിൽ.."
ഒറ്റ ശ്വാസത്തിൽ സ്റ്റെല്ല പറഞ്ഞതിന് പിന്നാലെ ശിവയുടെ ഭാവം മാറുന്നതും അവന്റെ കണ്ണുകൾ കുറുകുന്നതും  അവൾ ശ്രദ്ധിച്ചു, ദേഷ്യമോ ഞെട്ടലൊ എന്നറിയാത്ത വിധം അവന്റെ മുഖം മാറി തുടങ്ങിയിരുന്നു,

" നോ നോ നോ ദാറ്റ് വാസ് എ ലൈ,  ഭഗത്ത്  ഒരിക്കലും അങ്ങനെ ചെയ്യില്ല..!!  അവൻ എവിടെയുണ്ട് ആ പയ്യൻ..??  അവനെ ക്കൊണ്ട് സത്യം ഞാൻ പറയിപ്പിക്കാം.." ശിവയുടെ മുഖ ഭാവം മാറി ഇപ്പോൾ ദേഷ്യം പിടിച്ചു തുടങ്ങിയിരിക്കുന്നു,  എങ്കിലും സ്റ്റെല്ലയുടെ  മുഖഭാവത്തിൽ മാറ്റമില്ല,  അവൾ രണ്ടു കൈയും കെട്ടി ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു,

" കം ഓൺ സ്റ്റെല്ല ,  ആ തായോളി അങ്ങനെ പറഞ്ഞു എന്ന് കരുതി ഭഗത്ത് ഒരിക്കലും  അങ്ങനെ ചെയ്യില്ല, ഞാൻ വേണമെങ്കിൽ

💬 Comments

View all comments