Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
അവൾ രണ്ട് കൈയും കെട്ടി വീണ്ടും ശിവയുടെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി, സ്റ്റെല്ലയുടെ രൂക്ഷമായ നോട്ടം നേരിടാൻ ആവാതെ ശിവ തല കുനിച്ചു..!!
"ശിവ എനിക്ക് വേണ്ട ഉത്തരം ഒന്ന് മാത്രമാണ് എന്തിന് നീ ഇത് എന്നോട് ചെയ്തു..?? "
" പെണ്ണേ ഞാൻ...'
" നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയതല്ലേടാ എന്റെ ആൽബിയോട് പോലും മറച്ചു വെച്ച് ഞാൻ നിന്റെ കൂടെ കിടന്നിട്ടില്ലെ..?? എന്തിനാ ശിവാ നീ അത് ചെയ്തത്..."
സ്റ്റെല്ലയുടെ സ്വരം പതറി തുടങ്ങിയിരുന്നു, കണ്ണുകൾ പതിയെ നിറഞ്ഞു , വിറക്കുന്ന അധരങ്ങൾ ,
എല്ലാം കൊണ്ടും അവിടം നിശബ്ദമായി മാറിയപ്പോൾ ശിവയുടെ മനസ്സിൽ അവളെ മുഴുവനായി നഷ്ടപ്പെടുമെന്ന ഭയം അരിച്ച് കയറി തുടങ്ങി,
വിശ്വാസം പൂർണ്ണമായി തകർന്നിരിക്കുന്നു, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന കടുത്ത നിരാശയും നിശബ്ദതയിൽ അടങ്ങിയ വേദനയും സങ്കടവും അവനെ കൊത്തി വലിച്ചു തുടങ്ങി,
അവൾ കാത്തിരുന്ന സമയം , അവൻ ഭയന്നിരുന്ന വിധി, പെണ്ണിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവാതെ ശിവ കുഴങ്ങി..!!
" ഒരിക്കലും നീ അറിയരുത് എന്ന് ആഗ്രഹിച്ചു, നിന്നെ നഷ്ടപെടുമെന്നോർത്തു എല്ലാം മൂടി വക്കാനും കുഴിച്ചു മൂടാനും ശ്രെമിച്ചു, പക്ഷേ ഒന്നും എവിടെയും എത്തിയില്ല, സ്റ്റെല്ലാ... മനപ്പൂർവ്വം നിന്നെ സങ്കടപ്പെടുത്തണമെന്നൊ വിഷമിപ്പിക്കണമെന്നൊ ഞാൻ കരുതിയിട്ടില്ല നീയെന്നും എന്റേതാവണം എന്റെ സ്വന്തമാകണമെന്നും ഉള്ള സ്വാർഥമായ ആഗ്രഹം കൊണ്ട് ചെയ്ത ഒരു വളഞ്ഞ ബുദ്ധിയായിരുന്നു അത്.."
" എന്റെ ബാഗിൽ ആ ലഹരി വെച്ച് എന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ച് അവസാനം അവിടെ വന്ന് ഹീറോ കളിച്ചതടക്കം എല്ലാം
💬 Comments
View all comments