Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആൽബിന്റെയും സജിന്റെയും സകല പ്രതീക്ഷകളെയും വിചാരങ്ങളെയും തെറ്റിച്ചു കൊണ്ട് സ്റ്റെല്ല അവന്റെ കരണം അടിച്ചു പുകച്ചിരിക്കുന്നു,
നിന്ന നിൽപ്പിൽ നിമിഷങ്ങൾ കൊണ്ട് ആൽബി അവളുടെ അടുത്തേക്ക് എത്തി, സ്റ്റെല്ലയുടെ മുന്നിലേക് കയറി നിന്ന് ആൽബിൻ അവളെ പ്രൊട്ടക്ട് ചെയ്തു,
അതേ സമയം അടികൊണ്ട പയ്യന് എന്താണ് സംഭവിച്ചത് എന്ന് ഒരു നിമിഷത്തെക്ക് മനസ്സിലായില്ലായിരുന്നു,
കണ്ണിൽ കൂടി ചെറുതായി ഇരുട്ട് കയറുന്നതും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നതും ആ പയ്യൻ അതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു,
" പറ നീ ആർക്കുവേണ്ടിയാണ് അത് ചെയ്തത്..?? "
ഒരിക്കൽ കൂടി ചോദ്യം ഉയർന്നതും അവൻ ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ചു, ശേഷം കൈ കൊണ്ട് അടി കിട്ടിയ കവിളിൽ ചേർത്ത് അമർത്തി തിരുമ്മി,
" ചേച്ചി അത് പറഞ്ഞാൽ ചിലപ്പോൾ ഞാനോ നിങ്ങളോ ജീവനോടെ ഉണ്ടാകണമെന്നില്ല.."
" അധികകാലം ജീവിച്ചോളാം എന്ന് സ്റ്റെല്ല ആർക്കും കൊടുത്തിട്ടില്ല ജിതിനെ, നീ ധൈര്യമായി പറഞ്ഞോ.."
" ചേച്ചി എനിക്ക് ചേച്ചിയെ പെടുത്തണമെന്ന് യാതൊരുദ്ദേശവും ഇല്ലായിരുന്നു, സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളെ അറിയുകയുമില്ല നിങ്ങളോട് എനിക്ക് പേഴ്സണലായിട്ട് ഒരു പ്രശ്നവുമില്ല "
അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും കൈ കൊണ്ട് അടി കിട്ടിയ കവിളിൽ ചേർത്ത് അമർത്തി തിരുമ്മി,
" അവർ എന്നെ പിടിച്ചു കൊണ്ട് പോയി പറയുന്നത് പോലെ ചെയ്യാൻ ആവശ്യപ്പെട്ടു, അവരെ അനുസരിക്കാത്ത പക്ഷം അത് എന്റെ ജീവനു പോലും ആപത്തായിരുന്നു "
പയ്യൻ അത് പറയുമ്പോൾ അവന്റെ ശബ്ദം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു,
അവൻ ആരെയോ കാര്യമായ ഭയക്കുന്നുണ്ട് എന്ന് സ്റ്റെല്ലക്ക്
💬 Comments
View all comments