0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 15.9K

മനസ്സിലായി,

"  നീ കാര്യം പറ,  ഇപ്പോൾ നീ എന്നോട് പറയുന്ന കാര്യങ്ങൾ നീയും ഞാനും മാത്രമേ അറിയുകയുള്ളൂ..."
സ്റ്റെല്ല പറഞ്ഞു നിർത്തിയതും പയ്യൻ ആൽബിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി,
" ഇത് എന്റെ ഭർത്താവാണ് നീ ഒരിക്കൽ അറിയാം എന്ന് പറഞ്ഞ് ആൽബിൻ..!!  നിന്നെ ക്കൊണ്ടിതെല്ലാം  ആരോ ചെയ്യിച്ചതാണെന്നും,  നീ മുന്നിൽ നിൽക്കുന്ന ഒരു കാർഡ്  മാത്രമാണെന്നും എനിക്ക് നന്നായിട്ട് അറിയാം"
സ്റ്റെല്ല കുറച്ചു കൂടി മുന്നോട്ട് അടുത്തതും അവൻ ഭയന്ന് പുറകോട്ട് മാറി,
" പറ ജിതിൻ , ആർക്കുവേണ്ടിയാ നീ അത് ചെയ്തത്..??"
ഒരു നിമിഷം അവർക്കിടയിൽ കനത്ത മുഖത തളം കെട്ടി നിന്നു,

" ഭഗത്ത്,  അവൻ പറഞ്ഞിട്ടാ ഞാൻ ഇത് ചെയ്തത്.."
പയ്യന്റെ വായിൽ നിന്നും ആ പേര് വീണതും സ്റ്റെല്ലയുടെ  സകല നാഡീ ഞരമ്പുകളും ഒരു നിമിഷം തരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു..!!
"ഭഗത്ത്..????? അവൻ എന്തിന് "
കേട്ടത് വിശ്വസിക്കാൻ ആവാതെ, മനസ്സു മരവിച്ചു ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സ്റ്റെല്ല,

"സ്റ്റെല്ല ഭഗത്ത് ആരാണ്..?? "
സ്റ്റെല്ലയുടെ ഭാവം കണ്ട് ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു ആൽബി,

" ആൽബി രണ്ട് മിനിറ്റ് , ഞാൻ പറയാം..!! ജിതിൻ നീ സത്യമാണോ പറയുന്നത്..?? ഭഗത്ത്  അവൻ എന്തിനാ ഇത് ചെയ്യുന്നത്..?? "

" എനിക്കറിയില്ല ചേച്ചി,  അവൻ പറഞ്ഞതുപോലെ ആയിരുന്നു ഞാൻ എല്ലാം മുന്നോട്ട് ചെയ്തത്,  ചേച്ചിക്ക് ഇത് തരണം ബാക്കി അവൻ നോക്കിക്കോളാം എന്ന് പറഞ്ഞു , അതിനു  എനിക്ക് ഒരു പേയ്മെന്റും  തന്നു

💬 Comments

View all comments