0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 15.9K

"

" അവൻ മാത്രമായിരുന്നൊ..?? വേറെ ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ..? "
സ്റ്റെല്ല തന്റെ സംശയം മറച്ചുവച്ചില്ല.

" കൂടെ.. ഹാ ഒരു കോട്ടിട്ട ആൾ ഉണ്ടായിരുന്നു എന്നോട് എന്തോ പേര് പറഞ്ഞിരുന്നു പക്ഷേ ഞാൻ മറന്നു പോയി, ആള് പെട്ടെന്ന് വന്നിട്ട് പോയി "
പയ്യന്റെ മുഖ ഭാവത്തിൽ നിന്നും അവന്റെ റോൾ കഴിഞ്ഞു  എന്ന് സ്റ്റെല്ലക്ക് മനസിലായി,

" ശരി നിനക്ക് പോകാം ഇതിൽ കൂടുതൽ ഒന്നും എനിക്ക് ചോദിക്കാൻ  ഇല്ല "
സ്റ്റെല്ല അവന്റെ മുന്നിലേക്ക് നിസ്സംഗ ഭാവത്തോടെ കൈ കെട്ടി നിന്നു,

" ചേച്ചി, സോറി റിയലി സോറി "
അതും പറഞ്ഞു പയ്യൻ അവന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു വേഗം ഓടിച്ചു പോയി,

"സ്റ്റെല്ല , ആരാണ് ഭഗത്ത്..??"
ആൽബി വീണ്ടും  ചോദിച്ചെങ്കിലും മറുപടി പറയാതെ ശരീരം വിറച്ചുകൊണ്ട് സ്റ്റെല്ല ആൽബിയുടെ മേലേക്ക് ചാരി നിന്നു,
' എന്നാലും അവൻ എന്തിന്..?'
അവളുടെ മനസ്സിലേക്ക് ഒരു നൂറായിരം ചോദ്യങ്ങൾ വരുന്നുണ്ടായിരുന്നു,
ആ പയ്യൻ എത്രയും പെട്ടെന്ന് അവിടെ നിന്നും സ്കൂട്ടി ഓടിച്ചു ദൂരെക്ക് മറയുന്നത് ആൽബി നോക്കി നിന്നു,
സ്റ്റെല്ല ശരീരമാകെ തളർന്ന് ആൽബിയുടെ മേലേക്ക് ചാരി നിൽക്കുകയായിരുന്നു, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു അവനിൽ നിന്നും കിട്ടിയത്

" പെണ്ണേ  എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..,??  എനിക്ക് ഒന്നും മനസിലാകുന്നില്ല" ആശങ്കയോടെയുള്ള ആൽബിയുടെ ചോദ്യം കേട്ടിട്ടും സ്റ്റെല്ല ഒന്നും മിണ്ടാൻ ആവാതെ നിന്നു,
എല്ലാം കൊണ്ടും അവളുടെ മനസ്സ്  ഒരു വല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു,  അവളുടെ കണ്ണുകളിൽ

💬 Comments

View all comments