0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.2K

ചെന്നത് പക്ഷേ വിധി മറ്റൊന്നായിരുന്നു '
ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്തിന്റെ കാര്യം സ്റ്റെല്ലക്ക് ഓർമ്മ വന്നത്,
പെട്ടെന്ന് തന്നെ വണ്ടി സൈഡ് ആക്കി ഫോൺ എടുത്ത് ആൽബിയുടെ നമ്പറിൽ 'താൻ ഹാഫ് ഡെ  എടുക്കുകയാണെന്നും വീട്ടിലേക്ക് തിരികെ വരികയാണെന്നും ' അവൾ  മെസ്സേജ് അയച്ചിട്ടു,

അപ്പാർട്ട്മെന്റിൽ തിരികെ വന്ന് കേറുമ്പോൾ ആൽബിയും  കുഞ്ഞും  അവിടെ ഉണ്ടായിരുന്നില്ല,
ഫോൺ എടുത്തു നോക്കിയതും അവർ ലഞ്ച് കഴിക്കാനായി പുറത്തേക്കിറങ്ങിയതാണെന്ന് മെസ്സേജ് വന്നു കിടക്കുന്നു,
ഒരുതരത്തിൽ അത് അവൾക്കൊരു ഭാഗ്യമായിട്ടാണ് തോന്നിയത്,  ഡ്രസ്സ് എല്ലാം മാറിയിട്ട്  കുറച്ചു സമയം ബെഡ്ഢിലേക്ക് കിടന്നതും വല്ലാത്ത ആശ്വാസം..!!
കുറച്ചു നേരം എല്ലാത്തിൽ നിന്നും വിട്ടു മാറി തനിയെ ഇരിക്കാൻ കിട്ടിയ സമയം, ബെഡ്ഢിൽ  ഒരുവശം ചരിഞ്ഞു കിടക്കുമ്പോൾ കണ്ണുകൾ  ഒലിച്ചിറങ്ങി തുടങ്ങി,
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ആൽബിൻ  വരുന്നത്
" എന്തു പറ്റി ഹാഫ് ഡെ എടുത്തത്..?? "
ഒരു ചോദ്യത്തോടെ അവൻ ബെഡ്റൂമിലേക്ക് കയറി വന്നതും സ്റ്റെല്ല പെട്ടെന്ന് അവൻ കാണാതെ രണ്ടു കണ്ണുകളും  തുടച്ചു, മുഖത്ത് ഒരു ചിരി വരുത്തിയിരുന്നു,

" ഒന്നുമില്ല ആൽബി അവിടെ ചെന്നപ്പോൾ ഒരു സുഖമില്ലാത്തത് പോലെ തോന്നി,  അതു കൊണ്ട് ഇങ്ങു പോന്നു, പിന്നെ കഴിച്ചോ രണ്ടു പേരും..?? "

" ആ ഞങ്ങളിന്ന് ലഞ്ച് പുറത്തു നിന്നാക്കി , മെസ്സേജ് കിട്ടിയപ്പോൾ തന്നെ നിനക്കുള്ളത് കൂടി പാർസൽ വാങ്ങിയിട്ടുണ്ട്.."  അപ്പോഴേക്കും അന്ന മോൾ ആൽബിയുടെ മേലെ നിന്നും ഇറങ്ങി സ്റ്റെല്ലയുടെ മേലേക്ക്  കയറിയിട്ടുണ്ടായിരുന്നു,
അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച്

💬 Comments

View all comments