0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.2K

കവിളിൽ ചുംബിച്ചു കൊണ്ടിരുന്നു,  ആൽബിയിൽ നിന്നും മുഖം മറയ്ക്കാനുള്ള സ്റ്റെല്ലയുടെ തന്ത്രം കൂടിയായിരുന്നു അത്,
" ഫ്രഷ്‌ ആയിട്ട് വന്ന് ഇത് കഴിക്ക് പെണ്ണേ.."
അതും പറഞ്ഞ് ആൽബി ഹാളിലേക്ക് പോയതും സ്റ്റെല്ല കൈ എത്തിച്ചു ഫോൺ എടുത്തു നോക്കി,
ഏകദേശം 7 മിസ്ഡ് കോൾ ശിവയുടെ ഫോണിൽ നിന്നും  വന്നു കിടക്കുന്നു, കോൾ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ വേറെയും,
അവൾ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു,  പിന്നെ ബ്ലോക്ക് ബട്ടണിലേക്ക് അവളുടെ വിരലുകൾ അമർന്നു.....!!!

ദിവസങ്ങൾ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു ഇതിനിടയിൽ പലതവണ ശിവയുടെ ഫോണിൽ നിന്ന് അവൾക്ക് കോളുകൾ വന്നതിന്റെ  ബ്ലോക്ക് നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ടായിരുന്നെങ്കിലും സ്റ്റെല്ല ബ്ലോക്ക് മാറ്റാനൊ കോൾ എടുക്കാൻ തയ്യാറായില്ല,
ചില സമയങ്ങളിൽ അവൾ തനിയെ കരയാറുണ്ടായിരുന്നു, കൂടുതൽ സമയവും ആൽബിക്കും അന്ന മോൾക്കും  ഒപ്പം ചെലവഴിച്ച് സ്റ്റെല്ല പഴയ ജീവിതത്തിലേക്ക് തിരികെ പോകാൻ ശ്രമിച്ചു കൊണ്ടിരുന്നു,
എന്ത് കാരണം കൊണ്ടാണെങ്കിലും  ശിവ ഓഫീസിൽ വന്ന് തന്നെ കാണാൻ ശ്രമിക്കാത്തത് അവൾക്ക് ഒരു ഭാഗ്യമായിട്ടാണ് തോന്നിയത്,

അന്നൊരു ബുധനാഴ്ച്ച ദിവസം ആയിരുന്നു, അടുത്തതായി വരാൻ പോകുന്ന ഒരു പ്രോജക്ടിന്റെ മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഫോണിൽ ആൽബിയുടെ മിസ്കോൾ വന്നു കിടക്കുന്നത് സ്റ്റെല്ല ശ്രദ്ധിച്ചത്,
തന്റെ സീറ്റിലേക്ക് അമർന്നിരുന്നു കൊണ്ട് അവൾ ആൽബിയെ തിരികെ വിളിച്ചു,  ഏകദേശം രണ്ട് റിങ് അടിച്ചതും അപ്പുറത്ത് കോൾ കണക്ട് ആയിരുന്നു,

" എവിടെ ആയിരുന്നു സ്റ്റെല്ലാ,  ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ..?? "

"ആൽബി പ്രോജക്ടിന്റെ മീറ്റിങ്ങിൽ ആയിരുന്നു,  എന്നാ പറ്റി എന്തെങ്കിലും അത്യാവശ്യമുണ്ടായിരുന്നൊ..?? "

💬 Comments

View all comments