Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
പ്രതിഫലിച്ചു,
എല്ലാം തുറന്നു പറഞ്ഞത് കൊണ്ടാവാം മനസിൽ നിന്നും ഒരു ഭാരമൊതുങ്ങിയതു പോലെ അവൾക്ക് തോന്നി,
പുഞ്ചിരിയുടെ പിന്നിൽ ഒളിച്ചിരുന്ന ലജ്ജയും ചമ്മലും കൊണ്ട് അവളുടെ ചുണ്ടുകൾ ഒന്നും പറയാനാവാതെ നിശബ്ദമായപ്പോൾ ഹൃദയം മുഴുവനായി കടുത്ത സമ്മർദ്ദത്തിൽ വിറക്കുകയായിരുന്നു,
" ഇപ്പോൾ എന്നോട് ഇഷ്ടമില്ലേ...?? "
നിശബ്ദതയെ മുറിച്ചു കൊണ്ടുള്ള ശിവയുടെ ചോദ്യം കേട്ടതും സ്റ്റെല്ല ഒന്ന് ദീർഘ ശ്വാസം എടുത്തു വിട്ടു ,
"എനിക്ക് അറിയില്ല ശിവ, പക്ഷേ ഞാൻ നിന്നെ വെറുത്തിട്ടില്ല.."
അവളുടെ ചെറിയ ചിരിയോടെയുള്ള മറുപടി ശിവയിലും ചെറിയ പുഞ്ചിരി വിടർത്തി,
"ശിവ, ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ..?? "
" എന്താ അറിയേണ്ടത്..? ഇനി നമ്മൾക്കിടയിൽ നുണകൾ ഇല്ല,"
ശിവ അൽപ്പം ഗൗരവത്തോടെ ആണ് അവൾക്ക് മറുപടി നൽകിയത്,
" അന്ന് ദേഷ്യം പിടിച്ചപ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ളതാണോ..?? ശരിക്കും എന്നെ പ്രഗ്നൻറ് ആക്കാനും ഞാൻ നിനക്ക് വേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നെല്ലാം നീ പ്ലാൻ ചെയ്തിരുന്നോ..?? "
"അതൊന്നും ചുമ്മാ പറഞ്ഞ കാര്യങ്ങൾ അല്ല പെണ്ണേ, എന്റെ ഉള്ളിൽ ഇപ്പോഴും ഉള്ള ആഗ്രഹങ്ങളാണ്, ഇനി എത്രത്തോളം അത് പോസിബിൾ ആണെന്ന് എനിക്കറിയില്ല, എങ്കിലും എന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹമുണ്ട്..."
ശിവയുടെ മറുപടി കേട്ടതും സ്റ്റെല്ലയുടെ മുഖം മുഴുവനായി താഴ്ന്നു, കണ്ണുകൾ തുടിച്ചു പെണ്ണിന്റെ ചിരി ശിവക്ക് ഒരുപാട് ആശ്വാസം നൽകി, കുറച്ച് സമയം അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു,
" നീയെന്താ എന്നെ ഇവിടെ വന്ന് കാണാൻ ശ്രമിക്കാതിരുന്നത്...??"
"ഒരിക്കലും
💬 Comments
View all comments