0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.3K

ആൽബി കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു,
" ആ രണ്ടുപേരും വന്നോ..??  "
ഒരു ചിരിയോടെയുള്ള ആൽബിയുടെ ചോദ്യത്തിന് അന്ന മോൾ അവനോട് എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേലെക്ക് കേറാൻ തുടങ്ങി,
ആൽബി കുഞ്ഞിനെയും എടുത്തുകൊണ്ട് നേരെ റൂമിലേക്ക് പോയി,  പുറകെ സ്റ്റെല്ലയും അവനെ പിൻതുടർന്നു,
ആൽബി വസ്ത്രം മാറുന്ന സമയം അന്ന മോൾ സ്റ്റെല്ലയുടെ കൂടെയായിരുന്നു ,

"എന്താ സ്റ്റെല്ലാ ഒരു മൂഡ് ഓഫ്...?? "

" ഒന്നുമില്ല ആൽബി, നീ  ഡ്രസ്സ് മാറിയിട്ട് വാ ഒരു കാര്യം സംസാരിക്കാനുണ്ട് "

അവളുടെ മുഖ ഭാവത്തിൽ നിന്നും എന്തോ കാര്യമായിത്തന്നെ സംസാരിക്കാനുണ്ട് എന്ന് ആൽബിക്ക് മനസ്സിലായി,

അവൻ എത്രയും വേഗം ഡ്രസ്സ് മാറി ഹാളിലേക്ക് വന്നു, സ്റ്റെല്ല അപ്പോഴേക്കും ടിവി ഓൺ ചെയ്ത്  കുഞ്ഞിനെ അതിനു മുമ്പിലേക്ക് ഇരുത്തിയിരുന്നു,

" വാ ആൽബി ഇവിടെ ഇരിക്ക്..."

സോഫയിൽ അവൾ ആൽബിക്കായി ഇടം ഒരുക്കി നീങ്ങി ഇരുന്നു,

"ഞാൻ ശിവയോട് സംസാരിച്ചിരുന്നു..."

"എന്നിട്ട് അവൻ എന്തു പറഞ്ഞു...?? "

ആൽബി ചെറിയ കുസൃതി ചിരിയോടെ അവളുടെ തോളിൽ കൂടി മുഖം ഉരുമ്മാന്‍ തുടങ്ങി,

" ആൽബി ശിവയ്ക്ക് സമ്മതമാണ്.....!!! "

" സത്യം പറ അവൻ സമ്മതിച്ചൊ..?? "

ആകാംഷയൊടെ ഉള്ള അവന്റെ ചോദ്യം,  സ്റ്റെല്ലാ പറഞ്ഞത് ആൽബിക്ക് അത്ര പെട്ടെന്ന് വിശ്വാസമായിരുന്നില്ല...!!

" അതെ ഞാൻ അവനെക്കൊണ്ട് പറഞ്ഞ് സമ്മതിപ്പിച്ചു..."

" എന്റെ പെണ്ണേ നീ എന്റെ മുത്താണ്.." ആൽബി സ്റ്റെല്ലയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിലേക്ക് അമർത്തി ചുംബിച്ചു,

" എന്നാൽ പിന്നെ നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം

💬 Comments

View all comments