0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.3K

നീ കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ..?? "

അവൾ പിന്നീട് ഒന്നും മിണ്ടാതെ ഹാളിൽ തന്നെ തിരിഞ്ഞിരുന്നു,

" എനിക്കറിയാമെന്ന് പറഞ്ഞപ്പോൾ അവൻ എന്താണ് പറഞ്ഞത്..?? "

" ആദ്യമൊക്കെ അവന് അത്ഭുതമായിരുന്നു പിന്നെ ശിവ പുറം രാജ്യങ്ങളിലൊക്കെ പോയി ജോലി ചെയ്തു ശീലം ഉള്ള ആളല്ലേ..? നമ്മളെ പോലെ ഹോട്ട് വൈഫ് ഫാന്റസി ഉള്ള ആളുകളെ അവൻ ഒരുപാട് കണ്ടിട്ടുണ്ട്,  അതുകൊണ്ട് പെട്ടെന്ന് തന്നെ ശിവക്ക് കാര്യം മനസ്സിലായി, എങ്കിലും നമ്മൾ മൂന്നുപേരും കൂടിയുള്ള ഒരു സാഹചര്യത്തിലേക്ക് എത്തണമെങ്കിൽ കുറച്ചു സമയം എടുക്കും,  അതുകൊണ്ടാണ് ശിവ എന്നോട്  രണ്ടു ദിവസം മുന്നേ അവന്റെ കൂടെ ചെല്ലാൻ ആവശ്യപെടുന്നത്, "

അതും പറഞ്ഞ് സ്റ്റെല്ല ആൽബിയുടെ കവിളിലേക്ക് അവളുടെ കൈ ചേർത്തു,

" ആൽബി ഇങ്ങോട്ട് നോക്ക്,  എന്തായാലും നമ്മൾ ഇതെല്ലാം നിർത്താൻ പോവുകയല്ലേ  നീ ആലോചിച്ചിട്ട് പറ എന്തു വേണമെന്ന്..." അതും പറഞ്ഞ് സ്റ്റെല്ല എഴുന്നേറ്റ് മോളെയും കൊണ്ട് റൂമിനകത്തേക്ക് കയറിപ്പോയി,

ആൽബി ഹാളിൽ നിന്നും റിമോട്ട് എടുത്ത് ടിവിയിലെ ചാനലുകൾ വെറുതെ മാറ്റി കളിച്ചു കൊണ്ടിരുന്നു ,

രാത്രി അത്താഴം കഴിക്കുന്ന സമയത്തും ആൽബിയുടെ മുഖത്ത് വലിയ തെളിച്ചം ഉണ്ടായിരുന്നില്ല എങ്കിലും അവൻ തന്റെ ആഗ്രഹത്തിൽ നിന്നും പുറകോട്ട് പോകില്ല എന്ന സ്റ്റെല്ലക്ക് ഉറപ്പായിരുന്നു.

രാത്രിയിൽ അന്ന മോളെ കിടത്തി ഉറക്കിയ ശേഷം സ്റ്റെല്ല ഫോണിൽ കളിച്ച് ഇരിക്കുകയായിരുന്നു,

ബാൽക്കണിയിൽ നിന്നും തോളിൽ ഒരു നനഞ്ഞ ടർക്കിയുമിട്ട്  ആൽബിൻ റൂമിലേക്ക് കയറി വന്നതും സ്റ്റെല്ല ഫോൺ എടുത്ത് മാറ്റി വച്ചു,

💬 Comments

View all comments