0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.8K

ഇപ്പോൾ വിളിക്കാൻ...?? "

" അറിയില്ല ഒരു സ്ട്രെയിഞ്ചർ ആണെന്നാണ് പറഞ്ഞത് അയാൾക്ക് സ്വാമിയോട് സംസാരിക്കണം എന്ന് പറഞ്ഞു..."

"സ്ട്രൈഞ്ചർ....???"
സംശയത്തോടെ സ്വാമി അവിടെ നിന്നും എഴുന്നേറ്റ് റിസപ്ഷനിലേക്ക് നടന്നു,
ഒന്ന് ശ്വാസം വലിച്ചു വിട്ട ശേഷം ലാൻഡ് ഫോണിന്റെ റിസീവർ എടുത്ത് ചെവിയിലേക്ക് വെച്ചു,

" ഹലോ സ്വാമി ഹിയർ..."
അപ്പുറത്ത് വ്യക്തമാക്കാത്ത ഒരു മനുഷ്യന്റെ ശബ്ദം,

" നിങ്ങൾ പറയുന്നത് സത്യമാണോ..?? " വീണ്ടും അപ്പുറത്തെ ശബ്ദം.

" നിങ്ങളാരാണെന്ന് എനിക്കറിയില്ല പക്ഷേ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു..."
അതും പറഞ്ഞ് സ്വാമി കോൾ കട്ട് ചെയ്ത ശേഷം തിരികെ റൂമിലേക്ക് പോയി,
സിൽവർ കളർ ഉള്ള ബോക്സിൽ നിന്നും ഒരു സാധനം എടുത്ത് പുറകിലേക്ക് തിരുകിയ ശേഷം സ്വാമി തിരിഞ്ഞു നിന്നു,
" ബോയ്സ് എല്ലാവരും തയ്യാറായിക്കോളൂ, സമയമായി..."
സ്വാമി രോഷത്തോടെ സിഗരറ്റ് കുറ്റി താഴേക്ക് ഇട്ട് ചവിട്ടിക്കെടുത്തി......!!

ശിവയും ആൽബിയും മനസ്സും ശരീരവും ഒരു പോലെ തളർന്ന് വല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു,
ഒന്നാമനു പുറകേ ആ വലിയ റൂം തുറന്ന് അകത്തേക്ക് കയറിയതും ഉള്ളിലെ കാഴ്ച കണ്ട് രണ്ട് പേരുടെയും ശരീരം ഒരുപോലെ ഞെട്ടി വിറച്ചു....!!
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അവർക്ക് ഏകദേശം ഉറപ്പായിരുന്നു,

രണ്ട് പേരെയും കൈകൾ പുറകോട്ട് കെട്ടി വീണ്ടും മുട്ടുകുത്തി നിർത്തിയ ശേഷം ഒന്നാമന്റെ നിർദേശ പ്രകാരം മറ്റുള്ളവർ പുറത്ത്‌ പോയിരുന്നു,
ബെഡ്റൂമിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്,
"സ്റ്റെല്ലാ...പെണ്ണേ...?? "
ആൽബിൻ തളർന്ന ശബ്ദത്തിൽ അവളുടെ പേര് വിളിച്ചതും സ്റ്റെല്ലാ പതിയെ

💬 Comments

View all comments